നിപ: ആസ്ട്രേലിയയിൽനിന്ന് മരുന്ന് ഉടനെത്തും
text_fieldsകോഴിക്കോട്: നിപ വൈറസ് ബാധിച്ചവർക്കായി ആസ്ട്രേലിയയിൽനിന്ന് അടുത്തദിവസം വിമാനമാർഗം നെടുമ്പാശ്ശേരിയിൽ മരുന്ന് എത്തുമെന്ന് ആേരാഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു. ഹ്യൂമൺ മോണോ ക്ലോണൽ ആൻറി ബോഡി മോളിക്യൂൾ -എം. 102.4 മരുന്നാണ് എത്തിക്കുന്നത്. ഇത് രോഗികൾക്ക് നൽകാൻ ഡയറക്ടർ ജനറൽ ഒാഫ് ഡ്രഗ് കൺട്രോളിെൻറ അനുമതി നേടിയിട്ടുണ്ട്. മറ്റു നടപടികൾ ഉടൻ പൂർത്തിയാക്കും.
ആസ്ട്രേലിയയിൽ കുതിരകളിൽനിന്നാണ് ൈവറസ്ബാധ ഉണ്ടായത്. അവിടെ വൈറസ് ബാധിച്ച 14 പേർക്ക് ഇൗ മരുന്ന് നൽകി ജീവൻ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷണഘട്ടത്തിലുള്ള മരുന്നാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലേഷ്യ, ആസ്ട്രേലിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നേരത്തേ സമാന ൈവറസ്ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ബംഗ്ലാദേശിൽ കണ്ടെത്തിയ വൈറസിെൻറ ജനിതക സ്വഭാവമുള്ളതാണ് കേരളത്തിലുള്ളത് എന്നാണ് ഇതിനകം മനസ്സിലായത്. പഴംതീനി വവ്വാലുകളിലാണ് വൈറസ് ഉണ്ടാവാൻ സാധ്യത. വവ്വാലിലുള്ള വൈറസ് ചില ഘട്ടങ്ങളിൽ മാത്രമാണ് ശക്തിപ്രാപിക്കുക. അപ്പോൾ എടുക്കുന്ന രക്തത്തിൽനിന്നും സ്രവത്തിൽനിന്നുമേ വൈറസിെൻറ കാര്യം വ്യക്തമാകൂ. അതിനാൽ, വൈറസുകളെ പെെട്ടന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാരെ പരിശീലനത്തിന് അയക്കുന്നത് റദ്ദാക്കി
കോഴിക്കോട്: നിപ വൈറസ് ബാധിതർക്ക് പരിചരണം നൽകുന്നതിലും മറ്റും വിദഗ്ധ പരിശീലനം നേടാൻ ഡോക്ടർമാരെ ഡൽഹിക്കയക്കാനുള്ള തീരുമാനം അവസാനനിമിഷം റദ്ദാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം അസി. പ്രഫസർമാരായ ഡോ. വിനീത് ഗ്ലാഡ്സൺ, ഡോ. കെ.കെ. അനൂപ്, പൾമനറി വിഭാഗം അസോ. പ്രഫസർ പി.ടി. ആനന്ദൻ, അനസ്തേഷ്യ വിഭാഗം അസി. പ്രഫസർ ഡോ. കെ. സുവർണ, ഡോ. കെ.പി. രാധിക എന്നിവരാണ് ഡൽഹി സഫ്ദർജങ് ആശുപത്രിയിലേക്ക് പരിശീലനത്തിന് പുറപ്പെട്ടത്. ഇതിനായി കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇവരോട് യാത്ര റദ്ദാക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കുറവുണ്ടാകുമെന്നതിനാലാണ് പരിശീലനം ഒഴിവാക്കാൻ നിർദേശിച്ചെതന്ന് ആരോഗ്യമന്ത്രി കെ.െക. ശൈലജ പ്രതികരിച്ചു. ഇവർക്ക് പിന്നീട് പരിശീലനത്തിന് അവസരം നൽകും.
ഗോവയിൽ ഒരാൾ നിരീക്ഷണത്തിൽ
പനാജി: നിപ വൈറസ് ബാധയെന്ന സംശയത്തെതുടർന്ന് ഒരാളെ ഗോവ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കി. കേരളത്തിൽ നിന്നെത്തിയയാളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ രക്തം പരിശോധനക്കായി പുെണയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
