You are here

നിപ: നിരീക്ഷണത്തിലുള്ളത് 892പേർ

22:57 PM
13/06/2018

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 892 പേ​രാ​ണെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. 
പു​തു​താ​യി കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​യാ​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ നി​പ ബാ​ധി​ത​രാ​യി ആ​രു​മി​ല്ല. വൈ​റ​സി​നെ അ​തി​ജീ​വി​ച്ച് രോ​ഗ​മു​ക്തി നേ​ടി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഉ​ബീ​ഷ് വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി വി​ടും. രോ​ഗം മാ​റി​യ ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി അ​ജ​ന്യ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

കേന്ദ്ര, സംസ്​ഥാന സർക്കാറുകളെ പ്രശംസിച്ച്​ ഹൈകോടതി
കൊ​ച്ചി: നി​പ ​ൈവ​റ​സ്​ ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ​ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ​ ഹൈ​കോ​ട​തി​യു​ടെ അ​ഭി​ന​ന്ദ​നം. 
വൈ​റ​സ്​ ബാ​ധ​യെ​ക്കു​റി​ച്ച്​ അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ രോ​ഗ ബാ​ധ​യെ ഭ​യ​ക്കാ​തെ പ്ര​തി​ക​രി​ക്കാ​നും പ​ട​രാ​തെ പ്ര​തി​രോ​ധി​ക്കാ​നും സം​സ്​​ഥാ​ന​ത്തെ ആ​രോ​ഗ്യ വ​കു​പ്പ്​ ജീ​വ​ന​ക്കാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ആ​ശ​​ു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ക​ഴി​ഞ്ഞ​താ​യി ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി. 
സ്വ​ന്തം ചു​മ​ത​ല​ക​ൾ​ക്ക​പ്പു​റ​മു​ള്ള സേ​വ​ന​മാ​ണ്​ അ​വ​ർ നി​ർ​വ​ഹി​ച്ച​ത്. അ​ടി​യ​ന്ത​ര സ​ഹാ​യ​വു​മാ​യി ഒ​പ്പം നി​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. നി​പ വൈ​റ​സി​​​െൻറ വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന്​ അ​റി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. രോ​ഗ ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ൾ തീ​ർ​പ്പാ​ക്കി​യാ​ണ്​ ഡി​വി​ഷ​ൻ​ബെ​ഞ്ചി​​​െൻറ നി​രീ​ക്ഷ​ണം. 
വൈ​റ​സ്​ ബാ​ധ​യോ​ടു​ള്ള കേ​ര​ള​ത്തി​​​െൻറ പ്ര​തി​ക​ര​ണം ഏ​റെ ​​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ൻ പോ​ലു​മാ​കാ​ത്ത ത​ര​ത്തി​ലു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ഇ​വി​ടെ ന​ട​ന്ന​തെ​ന്ന്​ കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു. 
േരാ​ഗ ബാ​ധ​ക്കു​ള്ള സാ​ധ്യ​ത പോ​ലും വ​ക​വെ​ക്കാ​തെ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കു​ന്ന​തി​ന്​ നേ​തൃ​ത്വ​ം ന​ൽ​കി രം​ഗ​ത്തി​റ​ങ്ങി​യ ആ​ർ. എ​സ്. ഗോ​പ​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഡോ​ക്​​ട​ർ​മാ​രെ​യും സം​ഘ​ത്തെ​യും കോ​ട​തി അ​ഭി​ന​ന്ദി​ച്ചു. 
പൊ​തു​ജ​ന​ങ്ങ​ളെ നി​പ ഭീ​ഷ​ണി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്താ​ൻ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന​ത​ട​ക്കം സ​ർ​ക്കാ​റി​​​െൻറ വി​ശ​ദീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി തു​ട​ർ​ന്ന്​ ഹ​ര​ജി തീ​ർ​പ്പാ​ക്കി. 

Loading...
COMMENTS