കോഴിക്കോട് വീണ്ടെടുക്കുന്നു; ജീവിതത്തിെൻറ പഴയ താളം
text_fieldsകോഴിക്കോട്: രണ്ടാഴ്ചയോളമായി നിപയെന്ന മരണവൈറസിനു മുന്നിൽ വിറങ്ങലിച്ചുനിന്ന ജില്ല പതിയെ ജീവിതത്തിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ഒരുപാട് ദിവസങ്ങളായി നഗരങ്ങളിൽ അനുഭവപ്പെട്ടിരുന്ന വിജനതയും കുറഞ്ഞുവരുകയാണ്.
സജീവമായിരുന്ന മാസ്ക് ഉപയോഗം വളരെയധികം കുറഞ്ഞു.പെരുന്നാൾ പ്രമാണിച്ച് തിരക്കിലലിയേണ്ടിയിരുന്ന നഗരം ആളൊഴിഞ്ഞ ഉത്സവ പറമ്പുപോലെയായിരുന്നു. വ്യാപാര മേഖലയിൽ 60 ശതമാനത്തോളം കുറവാണ് ഈ ദിവസങ്ങളിലുണ്ടായിരുന്നത്.
എന്നാൽ, പൊതുഇടങ്ങളിൽ അനാവശ്യ ഭീതി പുലർത്തേണ്ടതില്ലെന്ന ആരോഗ്യവകുപ്പിെൻറ തുടർച്ചയായ ബോധവത്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായതോടെയാണ് പൊതുജനം ധൈര്യം വീണ്ടെടുത്ത് പുറത്തിറങ്ങി തുടങ്ങിയത്.
മുക്കം, കാരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിലും ആളുകൾ പഴയ സ്ഥിതിയിലേക്ക് മടങ്ങുന്ന കാഴ്ചയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
