Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ രോഗത്തിന്‍റെ ഉറവിടം തൃശൂരല്ല- ഡി.എം.ഒ

text_fields
bookmark_border
Nipah Virus
cancel

തൃശൂര്‍: കൊച്ചിയില്‍ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ രോഗം ബാധിച്ചത് തൃശൂരിൽ നിന്നല്ലെന്ന് തൃശൂര്‍ ഡിഎംഒ ഡോ.കെ ജെ റീന. യുവാവ് നാലു ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. ഇയാളോടൊപ്പം 22 പേരും താമസിച്ചിരുന്നു. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു പരിശോധിച്ചതിൽ ആരിലും നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.

രോഗി തൃശൂരില്‍ താമസിച്ചെന്ന റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തിൽ തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേര്‍ന്നു. മുൻ കരുതലിൻെറ ഭാഗമായി ആറുപേർ നിരീക്ഷണത്തിലാണ്. ഇവരിൽ ആർക്കും ഇതുവരെ നിപ ലക്ഷണങ്ങളില്ലെന്നും അവർ പറഞ്ഞു.

എറണാകുളം പറവൂർ സ്വദേശിയായ വിദ്യാർഥിയാണ് ആശുപത്രിയിലുള്ളത്. ഇടുക്കി തൊടുപുഴയിൽ പഠിക്കുന്ന വിദ്യാർഥി തൃശൂരിൽ ഒരു ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നും മടങ്ങിയതിന് പിന്നെലെയാണ് യുവാവിന് വിട്ടുമാറാത്ത പനി അനുഭവപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nipah virus kerala
Next Story