നിപ നിയന്ത്രണ വിധേയം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ 12 മുതല്‍ പ്രവര്‍ത്തിക്കും
text_fieldsതിരുവനന്തപുരം: നിപ വൈറസ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ 12 മുതല്‍ പ്രവര്‍ത്തിക്കും.
നിപ ബാധിത പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതുപരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരും. 2649 പേരാണ് കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ വന്ന 313 പരിശോധനാഫലങ്ങളില്‍ 295 പേര്‍ക്കും നിപ ബാധയില്ലെന്ന് തെളിഞ്ഞു. സുഖം പ്രാപിച്ച രണ്ട് നിപ ബാധിതരും ഇപ്പോള്‍ സാധാരണനിലയിലാണ്. നിപയുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും സജീവമായി പ്രവര്‍ത്തിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
നിപ രോഗം സംശയിച്ച് ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടുപേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. തുടർ പ്രവർത്തനങ്ങൾ ആലോചിക്കാൻ മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ കോഴിക്കോട് കലക്ടറേറ്റിൽ ഞായറാഴ്ച രാവിലെ 11ന് സർവകക്ഷി യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
