നിപക്ക് അറുതിയാവുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ 12നുതന്നെ തുറക്കും
text_fieldsകോഴിക്കോട്: പുതിയതായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാതെ എട്ടുനാൾ പിന്നിടാനായി. നിപ വൈറസ് സംശയവുമായി വെള്ളിയാഴ്ച ആരുംതന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടില്ല. ഏഴുപേരുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചത് മുഴുവന്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. 295 സാമ്പിള്‍ അയച്ചതില്‍ 278ഉം നെഗറ്റീവ് ആണ്.
നിലവിൽ 2649 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരാണ് പട്ടികയിലുള്ളത്. ഇവരെ ദിവസവും ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങൾ തിരക്കുന്നുണ്ട്. മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളവരുടെ നില തൃപ്തികരമാണ്. രോഗം മാറിയ രണ്ടുപേർ കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരും. അവരുടെ തുടർ ചികിത്സ മെഡിക്കൽ ബോർഡ് തീരുമാനിക്കും.
ഞായറാഴ്ച രാവിലെ 11ന് കലക്ടറേറ്റിൽ സർവകക്ഷി യോഗം ചേരും.
ആരോഗ്യ മന്ത്രി, എം.പി, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികൾ പെങ്കടുക്കും. കേന്ദ്ര സംഘത്തിെൻറ പരിശോധന തുടരുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നേരത്തെ തീരുമാനിച്ച പോലെ വിദ്യാലയങ്ങള്‍ 12നുതന്നെ തുറക്കും. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം 12 മുതല്‍ പിന്‍വലിക്കും. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശങ്ക കുറഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് തീരുമാനം.
െഗസ്റ്റ് ഹൗസിൽ നിപ അവലോകന യോഗത്തിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജില്ല കലക്ടർ യു.വി. ജോസ്, ഡി.എം.ഒ ഡോ. വി. ജയശ്രീ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജിത് കുമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
