നിപ കോഴികളിലൂടെ പകരുമെന്ന വ്യാജവാർത്ത- അന്വേഷണം ആരംഭിച്ചു.
text_fieldsതിരുവനന്തപുരം: നിപ വൈറസ് ബാധ കോഴികളിലൂടെ പകരുമെന്ന തരത്തിൽ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിെൻറ പേരില്‍ പ്രചരിച്ച വ്യാജവാര്‍ത്തയിൽ അന്വേഷണം. കോഴിക്കോട് സിറ്റി പോലീസ് കമീഷണര്‍ കാളിരാജ് മഹേഷ്കുമാറിെൻറ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഐപി.സി. 468, 471 പോലീസ് ആക്ട് 120 (O) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യാജപോസ്റ്റ് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു.
