Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 2:53 PM IST Updated On
date_range 4 July 2018 2:53 PM ISTനിപ: ഉറവിടം കണ്ടെത്തിയതിൽ ആശ്വസിച്ച് സൂപ്പിക്കട ഗ്രാമം
text_fieldsbookmark_border
പേരാമ്പ്ര: നിപ വൈറസിെൻറ ഉറവിടം പഴംതീനി വവ്വാലെന്ന് സ്ഥിരീകരിച്ചതിൽ ആശ്വസിച്ച് ചങ്ങരോത്ത് സൂപ്പിക്കട ഗ്രാമം. നിപ ആദ്യമായി ശ്രദ്ധയിൽപ്പെട്ട ഈ ഗ്രാമത്തിലുള്ളവർ ഇതിെൻറ ഉറവിടത്തെക്കുറിച്ച അജ്ഞത കാരണം ഭയപ്പാടിലായിരുന്നു. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച കിംവദന്തികൾ വലിയ ആശങ്കയുണ്ടാക്കി. ഇറച്ചിക്കോഴികളിൽനിന്ന് നിപ പകരുമെന്നുവരെ വ്യാജ വാർത്തകൾ വന്നു.
ആദ്യം മരിച്ച വളച്ചുകെട്ടി സാബിത്തിെൻറ കുടുംബത്തിനും വൈറസിെൻറ ഉറവിടം കണ്ടെത്തിയത് ആശ്വാസമായി. സാബിത്തിന് മലേഷ്യയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് ഒരു പത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഏറ്റുപിടിച്ച ചിലർ സാബിത്തിന് തീവ്രവാദി പട്ടംവരെ ചാർത്തിക്കൊടുത്തു. മലേഷ്യയിൽ പോയില്ലെന്ന് യാത്രരേഖ വെച്ച് കുടുംബം സമർഥിച്ചെങ്കിലും കള്ളപാസ്പോർട്ടിലാണ് പോയതെന്നായി ചിലരുടെ പ്രചാരണം.
ഇത്തരം കുപ്രചാരണങ്ങൾക്കെല്ലാം മറുപടിയാണ് പഴംതീനി വവ്വാലിൽനിന്നാണ് നിപ പകർന്നതെന്ന പരിശോധന ഫലമെന്ന് നാട്ടുകാർ പറയുന്നു. മേയ് അഞ്ചിനാണ് സാബിത്ത് മരിച്ചത്. വൈറൽ പനിയാണ് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, മേയ് 18ന് ജ്യേഷ്ഠൻ സാലിഹ്, തൊട്ടടുത്ത ദിവസങ്ങളിലായി ഇവരുടെ പിതൃസഹോദര ഭാര്യ മറിയം, സാബിത്തിനെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സ് ലിനി എന്നിവരും മരിച്ചതോടെ മരണകാരണം നിപ വൈറസാണെന്ന് സ്ഥിരീകരിച്ചു.
രോഗം പകർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിപ പ്രതിരോധിക്കുന്നതോടൊപ്പംതന്നെ ഉറവിടത്തിെൻറ അന്വേഷണവും ആരോഗ്യ വകുപ്പ് സമഗ്രമായി നടത്തി. കേന്ദ്രസംഘമുൾപ്പെടെ നിരവധി തവണ സൂപ്പിക്കട സന്ദർശിച്ച് വളർത്തുമൃഗങ്ങളുടേയും സാബിത്തിെൻറ വീട്ടുവളപ്പിലെ കിണറ്റിൽനിന്ന് വവ്വാലിെൻറയും സ്രവമെടുത്ത് പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വീണ്ടും പഴംതീനി വവ്വാലുകളെ പിടിച്ച് സ്രവമെടുത്ത് പരിശോധന നടത്തിയപ്പോഴാണ് ഉറവിടം വ്യക്തമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story