നിപ: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ കാലയളവിലാണ് സാധാരണ നിപ വൈറസ് ബാധയുണ്ടാവുക എന്ന നിഗമനത്തിെൻറ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി രാജീവ് സദാനന്ദൻ നടപടികൾക്ക് നിർദേശിച്ചത്.
വാവലുകൾ കടിച്ച പഴങ്ങൾ കഴിക്കാൻ പാടില്ല. പൊതുജനങ്ങള്‍ പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്പോൾ ജാഗ്രത പാലിക്കണം. നന്നായി കഴുകി വൃത്തിയാക്കി മാത്രമേ ഇവ ഭക്ഷിക്കാവൂ. തുറസ്സായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോഴും ജാഗ്രത വേണം. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ആരോഗ്യ സെക്രട്ടറി നിർദേശം നൽകി.
മെഡിക്കൽ കോളജുകളിലും ജില്ല-താലൂക്കാശുപത്രികളിലും ശ്വാസംമുട്ട് പോലെ രോഗങ്ങളുമായി വരുന്നവരെ പ്രത്യേക ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ചുമ പോലെ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധിക്കാന്‍ പ്രത്യേക മേഖല തന്നെ സജ്ജമാക്കണമെന്നും ഇവിടെ ചുമതലയിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും നിര്‍ബന്ധമായും മാസ്കുകള്‍ ധരിക്കണമെന്നും അറിയിപ്പിലുണ്ട്. ചുമയുള്ളവര്‍ വീടിന് പുറത്തിറങ്ങുമ്പോഴും മറ്റുള്ളവരുമായി ഇടപഴകുേമ്പാഴും മാസ്ക്കോ ടൗവലോ ഉപയോഗിക്കണം. വീട്ടിനുള്ളിൽ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുേമ്പാഴും ഇൗ കരുതൽ വേണമെന്നും അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞവർഷം കോഴിക്കോട് ജില്ലയിലുണ്ടായ നിപ വൈറസ് ബാധയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം 17 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. രോഗബാധിതരായ രണ്ടുപേരെ വിദഗ്ധചികിത്സയിലൂടെ രക്ഷപ്പെടുത്തി. ആയിരത്തിലേറെ പേർ നിരീക്ഷണത്തിലുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
