Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിപക്കെതിരെ വ്യാജപ്രചാരണം: ജേക്കബ് വടക്കാഞ്ചേരിക്കെതിരെ പരാതി
text_fieldsbookmark_border
കോഴിക്കോട്: പേരാമ്പ്രയിലെ നിപ വൈറസ്ബാധക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയുൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണെമന്നാവശ്യപ്പെട്ട് പരാതി. കോഴിക്കോട് മെഡിക്കൽ കോളജിലെ എസ്.എഫ്.െഎ യൂണിറ്റ് സെക്രട്ടറി െക.വി ആദർശ് ആണ് ആരോഗ്യ മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയത്. പരാതി സൈബർസെല്ലിന് കൈമാറി.
പനി മരണത്തിന് കാരണം അലോപ്പതി മരുന്നാെണന്നാണ് ജേക്കബ് വടക്കാഞ്ചേരി ഫേസ്ബുക്ക് ലൈവിൽ അവകാശപ്പെട്ടത്.നിപ വൈറസ് എന്ന സംഭവമില്ലെന്നും മരുന്നു മാഫിയകളുടെ കള്ളക്കളിയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. കോഴിക്കോടുള്ള തെൻറ സംഘടനയിലെ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പേരാമ്പ്ര ഭാഗങ്ങള്‍ സന്ദര്‍ശിക്കുമെന്നും ജേക്കബ് വടക്കാഞ്ചേരി പറയുന്നു.
Next Story
