നിപ: ഭീതിയകന്നു; ചൊവ്വാഴ്ച ലഭിച്ച 22 പരിശോധനഫലങ്ങളും നെഗറ്റിവ്
text_fieldsകോഴിക്കോട്: നിപ ഭീതിയകന്ന് കോഴിക്കോട് ജില്ല ആരോഗ്യം വീണ്ടെടുക്കുന്നു. ചൊവ്വാഴ്ച ലഭിച്ച 22 പരിശോധനഫലങ്ങളും നെഗറ്റിവായതോടെ തുടർച്ചയായ അഞ്ചാം ദിനവും നിപ രോഗസ്ഥിരീകരണമില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച ഒരാളെ മാത്രമാണ് സംശയത്തിെൻറ പേരിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴു പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ആകെ 262 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 244ഉം നെഗറ്റിവായിരുന്നു. 2500ഒാളം പേരാണ് സമ്പർക്കപട്ടികയിലുള്ളത്.
മൂന്ന് കേന്ദ്രസംഘങ്ങൾ വിവിധ പ്രവർത്തനങ്ങളുമായി ജില്ലയിലുണ്ട്. വൈറസിെൻറ ഉറവിടം കെണ്ടത്താനുള്ള ശ്രമം തുടരുകയാണ്-ഡോ. സരിത പറഞ്ഞു.
ജനങ്ങൾ സാധാരണനിലയിലേക്ക് തിരിച്ചുവരുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നിപ ബാധ കുറഞ്ഞുവരുകയാണെങ്കിലും ജാഗ്രതയുണ്ടാകും. ജൂൺ 30 വരെ ശക്തമായ പ്രവർത്തനങ്ങൾ തുടരും. രോഗബാധയുണ്ടായശേഷം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയടക്കമുള്ള ആതുരാലയങ്ങളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെയും ടി.പി. രാമകൃഷ്ണൻ പ്രകീർത്തിച്ചു. സമ്പർക്കപട്ടികയിലുള്ളവർക്ക് സൗജന്യ ഭക്ഷ്യസാധന കിറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
