Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് മൂന്ന് പേർ നിപയെ അതിജീവിച്ചതായി റിപ്പോർട്ട്
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിൽ കഴിഞ്ഞ വർഷം പടർന്നുപിടിച്ച നിപ വൈറസിനെ മൂന്ന് പേർ കൂടി അതിജീവിച്ചതായി റിപ്പോർട്ട്. മൂന്ന് പേർക്ക് കൂടി നിപ ബാധിച്ചുവെന്ന് തെളിയിക്കുന്ന പഠന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കൻ സി.ഡി.സി ജേണലാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് പുറത്ത് വിട്ടത്.
ഈ മൂന്ന് പേരിലും നിപക്കെതിരായ ആൻറിബോഡി കണ്ടെത്തിയെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരത്തെ കേരളത്തിൽ 19 പേർക്ക് നിപ ബാധിച്ചുവെന്നായിരുന്നു കണക്കുകൾ. ഈ കണക്കുകളെ നിരാകരിക്കുന്നതാണ് പുതിയ റിപ്പോർട്ട്.
നിപ വൈറസ് ബാധയേറ്റുള്ള സംസ്ഥാനത്തെ ആദ്യ മരണത്തിന് ഒരാണ്ട് തികയുേമ്പാഴാണ് പുതിയ കണക്കുകൾ പുറത്ത് വരുന്നത്. നിപ വൈറസ് ബാധയേറ്റ് സംസ്ഥാനത്ത് 18 മരണങ്ങളാണ് ഉണ്ടായത്.
Next Story
