വവ്വാലിനെ പിടികൂടി പരിശോധനക്കയച്ചു
text_fieldsപേരാമ്പ്ര: സൂപ്പിക്കടയിൽ നിപ വൈറസ് ബാധയേറ്റ വളച്ചുകെട്ടിയിൽ മൂസയുടെ വീട്ടു കിണറ്റിൽനിന്ന് വവ്വാലിനെ പിടിച്ച് പരിശോധനക്കയച്ചു. ഇതിനായി വെറ്ററിനറി അധികൃതരുടെ സംഘം ഇവിടെ എത്തിയിരുന്നു. ബംഗളൂരു വെറ്ററിനറി ലാബ്, തൃശൂരിലെ കേരള വെറ്ററിനറി സർവകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ ജില്ല മൃഗസംരക്ഷണ ഓഫിസര്‍ മോഹന്‍ദാസിെൻറ നേതൃത്വത്തിൽ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെയാണ് വവ്വാലുകളെ പിടിച്ചത്. ഇവയെ പരിശോധനക്കായി ഭോപാലിലെ വെറ്ററിനറി ലാബിലേക്ക് അയച്ചു.
മരിച്ച യുവാക്കളുടെ കുടുംബം പുതുതായി വാങ്ങിയ വീടിെൻറ കിണറിലായിരുന്നു വവ്വാലുകള്‍ ഉണ്ടായിരുന്നത്. ഈ കിണറ്റിലിറങ്ങി മരിച്ച സഹോദരങ്ങൾ വെള്ളം വറ്റിച്ചിരുന്നു. ഇൗ സമയത്താകാം വൈറസ് ബാധയേറ്റതെന്ന് സംശയിക്കുന്നു. താമസം മാറുന്നതിെൻറ മുന്നോടിയായാണ് ഇവര്‍ കിണര്‍ വൃത്തിയാക്കിയത്.
മുയലുകൾ ചത്തത് വൈറസ് കാരണമല്ല
പേരാമ്പ്ര: സൂപ്പിക്കടയിൽ നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച സഹോദരങ്ങളുടെ വീട്ടിലെ മുയലുകൾ ചത്തത് വൈറസ്ബാധ കാരണമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഈ വീട്ടിലെ നാലു വളർത്തു മുയലുകളിൽ രണ്ടെണ്ണം ചത്തിരുന്നു. ഇതോടെ വൈറസ് ബാധയാണ് കാരണമെന്ന് നാട്ടുകാർ സംശയിച്ചു.
തുടർന്ന് വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി. കൂടാതെ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ മുയലുകളുടെ സ്രവങ്ങളുടെ സാമ്പിളെടുത്ത് പരിശോധനക്കയക്കുകയും ചെയ്തു. ശേഷിക്കുന്ന മുയലുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതർ പറഞ്ഞു. അതിനിടെ, പേരാമ്പ്ര ചേനോളിയിൽ വളർത്തു മുയലുകളെ ഉപേക്ഷിച്ച സംഭവവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
