വവ്വാലുകളിൽ കൂടുതൽ പരിശോധന നടക്കും
text_fieldsകോഴിക്കോട്: നിപ ൈവറസിെൻറ ഉറവിടം തേടിയുള്ള പരിശോധന വവ്വാലുകളിൽ കൂടുതൽ േകന്ദ്രീകരിക്കും. ദിവസങ്ങൾക്കുമുമ്പ് പ്രാണിതീനി വവ്വാലിൽനിന്ന് ശേഖരിച്ച സാമ്പ്ളിൽ രോഗകാരണമായ വൈറസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രദേശത്തെ പഴംതീനി വവ്വാലുകളെ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ തീരുമാനമായത്. ഇതിെൻറ ഭാഗമായി വെള്ളിയാഴ്ച തന്നെ മൃഗസംരക്ഷണ വകുപ്പും പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ അധികൃതരും ചേർന്ന് കുറെയധികം വവ്വാലുകളുടെ വിസർജ്യാവശിഷ്ടങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ മുതൽ മഴ െപയ്യുന്നതിനാൽ കൂടുതൽ ശേഖരിക്കാൻ സാധിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലും പരിശോധന വ്യാപകമാക്കാനാണ് തീരുമാനം.
മൂന്നു പേർ മരിച്ച കുടുംബത്തിെൻറ പുതിയ വീട്ടുവളപ്പിലെ കിണറിൽനിന്ന് ശേഖരിച്ച പ്രാണിതീനി വവ്വാലുകളുടെ പരിശോധനയിലാണ് ഫലം നെഗറ്റിവ് എന്നു വ്യക്തമായത്. ഭോപാലിലെ നാഷനൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലാണ് (നിഹ്സാദ്) പരിശോധന നടത്തിയത്.
തിങ്കളാഴ്ച കൂടുതൽ പഴംതീനി വവ്വാലുകളെ പരിശോധിക്കുമെന്നും വെള്ളിയാഴ്ച ശേഖരിച്ചവയുടെ സാമ്പ്ൾ പരിശോധനക്കയക്കുമെന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. മോഹൻദാസ് അറിയിച്ചു. വെള്ളിയാഴ്ചയോടെ ഇവയുടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
