നിപ ഭീഷണിയകലുന്നു; പ്രതിരോധത്തിൽ കണ്ണിചേർന്നവർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നെന്നും പ്രതിരോധദൗത്യത്തിൽ അണിചേർന്നവർക്കെല്ലാം അഭിനന്ദനമറിയിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിപ മഹാമാരിയെ പ്രതിരോധിക്കാൻ കേരളമാകെ ഒന്നിച്ചുനിന്നുവെന്നത് അഭിമാനകരമാണ്.
പ്രതിസന്ധികളെ ഒരുമിച്ചുനിന്ന് നേരിടാൻ ഈ സന്നദ്ധത ശക്തിപകരും.നിപ ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുണ്ടായിരുന്ന ഒമ്പത് വയസ്സുകാരനടക്കം നാലുപേരുടെയും പരിശോധനഫലം ഇരട്ടപ്പരിശോധനയിലും നെഗറ്റിവാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച് പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടി. നിപ രോഗബാധ സംശയമുയർന്ന ഘട്ടത്തിൽതന്നെ വിപുലമായ പ്രതിരോധ സംവിധാനമൊരുക്കാൻ സാധിച്ചു. 2018ലെ രോഗബാധയുടെ ഭാഗമായി കേരളം നേടിയെടുത്ത അനുഭവസമ്പത്തും പ്രതിരോധത്തിന് കരുത്തുനൽകി.
രോഗികളുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും ദ്രുതഗതിയിൽ ഐസൊലേറ്റ് ചെയ്യാനും നിരീക്ഷണത്തിൽ കൊണ്ടുവരാനും സാധിച്ചത് നിപ ബാധയുടെ തീവ്രത കുറക്കാൻ സഹായിച്ചെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

