പഴുതടച്ച പ്രവർത്തനം; എങ്കിലും ആശങ്ക ബാക്കി
text_fieldsകോഴിക്കോട്: രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തപ്പോൾതന്നെ നിപ വൈറസ്ബാധ പ്രതിരോധിക്കാൻ സർക്കാർ ഉൗർജിത നടപടി സ്വീകരിച്ചെങ്കിലും മരണസംഖ്യ കൂടിയതോെട ആശങ്ക വർധിച്ചു. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ബോധവത്കരണ പ്രവർത്തനങ്ങളും സജീവം. എങ്കിലും, രോഗബാധയുടെ ഉറവിടം കെണ്ടത്താനാവാത്തത് തലവേദനയാകുന്നു. വവ്വാലുകളിൽനിന്നോ മുയൽ, പ്രാവ് എന്നിവയിൽനിന്നോ വൈറസ് പടർന്നതായാണ് നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ഡയറക്ടർ ഡോ. സുജീത് കുമാറിെൻറ നിഗമനം. വവ്വാലിനെ പരിശോധിച്ച് ഫലം ലഭിക്കേണ്ടതുണ്ട്.
മരിച്ചവരിൽ ചെക്യാട് സ്വദേശി അശോകൻ ഒഴികെയുള്ളവർക്ക് ആശുപത്രികളിൽ നിന്നാണ് രോഗം ബാധിച്ചത്. പിക്അപ് വാൻ ഡ്രൈവറായ അശോകൻ പേരാമ്പ്രയിലെ പ്രദേശങ്ങളിൽ പോയിരുന്നോ എന്ന് വ്യക്തമല്ല. വവ്വാൽ കടിച്ച മാമ്പഴം കഴിച്ചതിനാലാണ് അശോകൻ മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണമുെണ്ടങ്കിലും ഒൗദ്യോഗിക വിവരം ലഭിച്ചിട്ടില്ല. തലശ്ശേരിയിലെ ആശുപത്രിയിൽ അശോകൻ ചികിത്സയിലായിരുന്നതിനാൽ അവിടെയും ജാഗ്രത പാലിക്കേണ്ടതുണ്ട്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശികളായ മൂന്നുപേർക്കും രോഗം പകർന്നത് ഇവിടെനിന്നു തന്നെയാെണന്ന് വ്യക്തമായിട്ടുണ്ട്.
മെഡിക്കൽ കോളജിൽ അതിജാഗ്രത നിർദേശമുണ്ട്. മലബാറിലെ പ്രധാന ആതുരാലയമായ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികൾ ഭയപ്പാടിലാണ്. കൂടുതൽ പേർക്ക് രോഗം പകരുമോെയന്ന ആശങ്കയാണെങ്ങും. ഇവിടെ മാസ്ക്കുകളും മറ്റു മുൻകരുതൽ ഉപകരണങ്ങളും ഉപയോഗിച്ചാണ് രോഗികളും ഡോക്ടർമാരും വിദ്യാർഥികളുമെത്തുന്നത്.
രോഗം വായുവിലൂടെ പകരുെമന്ന് ഡോ. സുജീത് കുമാർ കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞതായി ചില മാധ്യമങ്ങളിൽ തെറ്റായ വാർത്തവന്നതും ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിരുന്നു. എന്നാൽ, ഒരുമീറ്റർ അകലത്തിൽ രോഗിയുമായി ഇടപഴകിയാൽ ചെറുദ്രവങ്ങളിലൂടെയും മറ്റുമാണ് പകരുകെയന്ന് വിദഗ്ധർ വ്യക്തമാക്കി.
ആരോഗ്യ മന്ത്രി കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് പ്രവർത്തനം നടത്തുന്നതിനിടെ മലപ്പുറത്ത് മരിച്ച മൂന്നുപേർക്കും നിപ ബാധയാണെന്ന് സ്ഥിരീകരിച്ചതോടെ അവിടെയും ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് ആത്മാർഥമായി ഇടപെെട്ടന്ന് കേന്ദ്രസംഘം അഭിപ്രായപ്പെട്ടിരുന്നു. പുറത്തുനിന്നുള്ള വിദഗ്ധരെ നേരത്തേ എത്തിക്കാൻ കഴിഞ്ഞത് ആരോഗ്യവകുപ്പിെൻറ നേട്ടമാണ്.
കേരളത്തിലെ വൈറസ് ബാധകളുടെ സാമ്പിളുകൾ പരിശോധിക്കുന്ന മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജി. അരുൺകുമാറിെൻറ സേവനവും എടുത്തുപറയേണ്ടതാണ്. ഇൗ മാസം 19നുതന്നെ അരുൺകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പെങ്കടുത്തിരുന്നു. പിറ്റേദിവസം ഇദ്ദേഹവും സഹപ്രവർത്തകരും പന്തിരിക്കരയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
