Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ: പുതിയ കേസുകളില്ല, മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

text_fields
bookmark_border
10 പേര്‍കൂടി സമ്പര്‍ക്ക പട്ടികയില്‍
Nipah Virus
cancel

കോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐ.എം.സി.ആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ളോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ട്.

പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര നഗരസഭയില്‍ ഇന്നും ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നാഷനല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ (എന്‍.സി.ഡി.സി) നിന്നുള്ള വിദഗ്ധര്‍ ശനിയാഴ്ച ജില്ലയില്‍ സന്ദര്‍ശനം നടത്തും.

രോഗ വ്യാപന സാധ്യത കുറവ്; ആശങ്ക വേണ്ടെന്ന് വിദഗ്ധർ

ഫറോക്ക്: ഫാറൂഖ് കോളജ് മേലേവാരം സ്വദേശിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടർന്ന് രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ക്വാറന്റയിനിൽ കഴിഞ്ഞുവരുന്ന അടുത്ത സമ്പർക്കം പുലർത്തിയവർക്കും ആരോഗ്യ പ്രവർത്തകർക്കും രോഗലക്ഷണങ്ങൾ ഇതേവരെ കണ്ടെത്താത്ത സ്ഥിതിക്ക് വ്യാപനം ഉണ്ടാകാൻ സാധ്യത കുറവായിരിക്കുമെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

രോഗം മൂർച്ഛിച്ചതിനു ശേഷം പ്രവേശിപ്പിക്കപെട്ട രോഗിയെ പരിചരിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള ആരോഗ്യ പ്രവർത്തകരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കാരാട് റോഡിൽ പ്രവർത്തിക്കുന്ന ഗോഡൗൺ വൃത്തിയാക്കുന്ന വേളയിൽ വവ്വാൽ കാഷ്ഠം പൊടി രൂപത്തിൽ മൂക്കിലൂടെ ശരീരത്തിൽ കയറിയതാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തു നിന്ന് ആരോഗ്യ വിഭാഗം പ്രവർത്തകർ സംഭവസ്ഥലം പരിശോധിച്ചു. സമീപ പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകി.

മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ നി​പ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള രോ​ഗ​പ്പ​ക​ര്‍ച്ച ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ത​ല ക​ണ്‍ട്രോ​ള്‍ റൂം ​പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് ബാ​ങ്ക് റോ​ഡി​ലു​ള്ള ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സി​ന് കീ​ഴി​ലെ അ​നി​മ​ല്‍ ഡി​സീ​സ് ക​ണ്‍ട്രോ​ള്‍ പ്രോ​ജ​ക്ട് ഓ​ഫി​സി​ലാ​ണ് ക​ണ്‍ട്രോ​ള്‍ റൂം ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള ഇ​ട​ങ്ങ​ള്‍, വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍, പ​ന്നി ഫാ​മു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും ആ​രം​ഭി​ച്ചു. മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍, വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ക​ണ്‍ട്രോ​ള്‍ റൂം ​ന​മ്പ​റാ​യ 0495 2762050ല്‍ ​അ​റി​യി​ക്കാം.

ജാ​ഗ്ര​താ നി​ര്‍ദേ​ശ​ങ്ങ​ള്‍

വ​വ്വാ​ലു​ക​ള്‍ ക​ടി​ക്കു​ക​യോ അ​വ​യു​ടെ ഉ​മി​നീ​ര്, കാ​ഷ്ഠം എ​ന്നി​വ ക​ല​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തോ ആ​യ കാ​ട്ടു​പ​ഴ​ങ്ങ​ളോ നി​ല​ത്തു​വീ​ണ പ​ഴ​ങ്ങ​ളോ ഭ​ക്ഷി​ക്ക​രു​ത്. കി​ണ​റു​ക​ളി​ല്‍ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ വ​ല​യി​ട്ട് സു​ര​ക്ഷി​ത​മാ​ക്കു​ക​യോ വെ​ള്ളം കൃ​ത്യ​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്തു മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ക. വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളി​ല്‍ അ​സ്വാ​ഭാ​വി​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ മ​ര​ണ​ങ്ങ​ളോ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ക​ണ്‍ട്രോ​ള്‍ റൂ​മി​ലോ അ​ടു​ത്തു​ള്ള മൃ​ഗാ​ശു​പ​ത്രി​യി​ലോ അ​റി​യി​ക്കു​ക.

മൃ​ഗ​ങ്ങ​ളെ സ്വ​യം ചി​കി​ത്സി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൃ​ഗ​ങ്ങ​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തു​ന്ന​വ​ര്‍ ഗ്ലൗ​സ്, മാ​സ്‌​ക് എ​ന്നി​വ ഉ​ള്‍പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പും ന​ല്‍കു​ന്ന ഔ​ദ്യോ​ഗി​ക നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nipah: No new cases, three admitted to hospital
Next Story