Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ ലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

text_fields
bookmark_border
മരിച്ച കുട്ടി‍യുടെ മാതാപിതാക്കളും നെഗറ്റീവ് ആണ്
Nipah Virus
cancel

കോഴിക്കോട്: നിപ രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗം ബാധിച്ച് മരിച്ച കുട്ടി‍യുടെ മാതാപിതാക്കളും ആരോഗ്യ പ്രവർത്തകരും നെഗറ്റീവ് ആയവരിൽ ഉൾപ്പെടുന്നു. പൂണെ വൈറോളജി ലാബിലേക്ക് എട്ടു പേരുടെ മൂന്നു വീതം 24 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മരിച്ച കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞു. മറ്റ് മൂന്നു പേരുടെ പനി തീവ്രമല്ല. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂണെ എൻ.ഐ.വിയുടെയും ആലപ്പുഴ എൻ.ഐ.വിയുടെയും സംയുക്ത പരിശോധന ആരംഭിച്ചിട്ടുണ്ട്. അഞ്ചു സാമ്പിളുകൾ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലം വൈകാതെ പുറത്തുവരും. കൂടുതൽ സാമ്പിളുകൾ ഇന്നു തന്നെ പരിശോധിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളജ് ആശുപത്രി‍യിൽ 48 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ എട്ടു പേരുടെ ഫലം നെഗറ്റീവ് ആയി. അഞ്ചു പേരുടെ സാമ്പിൾ പരിശോധന പുരോഗമിക്കുന്നു. കോഴിക്കോട്-31, വയനാട്-4, എറണാകുളം-1, മലപ്പുറം-8, കണ്ണൂർ-3, പാലക്കാട്-1 എന്നിങ്ങനെയാണ് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളവരെന്നും മന്ത്രി പറഞ്ഞു.

മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരിൽ 54 ഹൈറിസ്ക് വിഭാ​ഗത്തിലാണ്. ഇതിൽ 30 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക് രോ​ഗലക്ഷണങ്ങളുണ്ട്. ഇതിൽ എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ നെ​ഗറ്റീവായതെന്നും മന്ത്രി അറിയിച്ചു.

പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുമായി സമ്പർക്കത്തിലായവരുടെ കണ്ടെത്തുന്നുണ്ട്. ഹൗസ് സർവെയും സോഴ്സ് സർവെയും പുരോഗമിക്കുന്നു. വീടുകളുടെ നിരീക്ഷണത്തിന് 25 പേർക്ക് രണ്ടു പേരെന്ന നിലയിൽ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nipah: Health Minister says test results of eight are negative
Next Story