Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: വവ്വാലാണോ പ്രതി...

നിപ: വവ്വാലാണോ പ്രതി എന്ന്​ ഇന്നറിയാം​

text_fields
bookmark_border
നിപ: വവ്വാലാണോ പ്രതി എന്ന്​ ഇന്നറിയാം​
cancel

കോഴിക്കോട്​: പേരാ​മ്പ്രയിൽ ക​ണ്ടെത്തിയ നിപ വൈറസി​​​െൻറ വാഹകർ വവ്വാലുകളാണോയെന്ന്​ ​െവള്ളിയാഴ്​ച അറിയാം. കഴിഞ്ഞ ദിവസം കേന്ദ്ര മൃഗ സംരക്ഷണ കമീഷണർ ഡോ. സുരേഷ്​ എസ്​. ഹോനപ്പഗോലി​​​െൻറ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ​വെള്ളിയാഴ്​ച പുറത്തുവരുന്നത്​. ഭോപാൽ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ്​ (നിഹ്​സാദ്) പരിശോധന നടത്തുന്നത്. ഹിമാചൽ പ്രദേശിൽ ചത്തനിലയിൽ ക​െണ്ടത്തിയ വവ്വാലുകളെയും ഭോപാലിൽ പരിശോധനക്ക്​ എത്തിച്ചിട്ടുണ്ട്​. ഉറവിടം കണ്ടെത്തിയാൽ മാത്രമേ രോഗപ്രതിരോധ പ്രവർത്തനങ്ങൾ സജീവമാകൂ എന്നതിനാൽ കേരളത്തിലെ ആരോഗ്യവകുപ്പ്​ അധികൃതർ ആകാംക്ഷയോടെയാണ്​ കാത്തിരിക്കുന്നത്​. 

പന്തിരിക്കര സൂപ്പിക്കടയിലെ ഉപയോഗശൂന്യമായ കിണറിൽനിന്ന്​ പിടികൂടിയ വവ്വാലുകളെയാണ്​ പരിശോധിക്കുന്നത്​. പഴങ്ങൾമാത്രം ഭക്ഷിക്കുന്ന വവ്വാലുകളാണ്​ (ഫ്രൂട്ട്​ ബാറ്റ്​) നിപ വൈറസ്​ പരത്തു​ന്നതെന്നാണ്​ മുൻ അനുഭവങ്ങൾ തെളിയിക്കുന്നത്​. എന്നാൽ, പന്തിരിക്കരയിൽ കിണറിൽനിന്ന്​ ലഭിച്ചത്​ ​ പ്രാണികളെ ഭക്ഷിക്കുന്നവയെയാണ്​(ഇൻസെക്​റ്റിവോറസ്​). പ്രാണികളെ ഭക്ഷിക്കുന്നവ നിപ പരത്തു​െമന്ന്​ തെളിയിക്കപ്പെട്ടിട്ടില്ല. 

200ലേറെ വൈറസുകൾ വവ്വാലുകളുടെ ശരീരത്തിലുണ്ടെങ്കിലും അപൂർവമായി മാത്രമേ മനുഷ്യരിലേക്ക്​ പടരാറുള്ളൂ. ലോകത്തി​​​െൻറ പല ഭാഗത്തും വവ്വാലിനെ ഭക്ഷണമാക്കുന്നവരുമുണ്ട്​. വവ്വാലുകൾ ഭക്ഷിച്ചതി​​​െൻറ ബാക്കിയുള്ള പഴങ്ങൾ കഴിച്ചാണ്​ മലേഷ്യയിൽ 1998ൽ പന്നികൾക്ക്​ നിപ വൈറസ്​ ബാധിച്ചത്​. കോഴിക്കോ​െട്ട നിപ ബാധയുടെ ഉറവിടം വവ്വാൽ അ​െല്ലങ്കിൽ മറ്റെന്ത്​ എന്നതാണ്​ കുഴപ്പിക്കുന്ന ചോദ്യം. ഇതി​​​െൻറ ഉത്തരം തേടി പശു, പന്നി, ആട്​ തുടങ്ങിയവയുടെ ശരീരത്തിൽനിന്നും സാമ്പിളുകൾ ശേഖരിച്ച്​ പരിശോധിക്കുന്നുണ്ട്​. 

വവ്വാലുകളെ ഇപ്പോൾ ഭയപ്പാടോടെയാണ്​ കോഴിക്കോട്ടുകാർ ​കാണുന്നത്​. എരഞ്ഞിക്കലിനടുത്ത്​ അമ്പലപ്പടിയിൽ മരത്തിൽ താവളം തേടിയ വവ്വാലുകളെ ഒാടിച്ചു വിടണ​െമന്ന്​ ആവശ്യപ്പെട്ട്​ നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. ഇവിടെ പടക്കം പൊട്ടിച്ച്​ വവ്വാലുകളെ അകറ്റുകയാണ്​. പ്രമുഖ ഷോപ്പിങ്​ മാളിലെ ഷോറൂമിലെത്തിയ വവാലിനെ പേടിച്ച്​ കടയിലെ ജീവനക്കാർ പരക്കം പാഞ്ഞതും അനാവശ്യ ഭീതിക്ക്​ ഉദാഹരണമാണ്​. 

അതേസമയം, നി​പ വൈ​റ​സ് ബാ​ധി​െ​ച്ച​ന്ന് സം​ശ​യി​ക്കു​ന്ന 29 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് 11ഉം ​മ​ല​പ്പു​റ​ത്ത് ഒ​മ്പ​തു​പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കോ​ട്ട​യം (ര​ണ്ട്), എ​റ​ണാ​കു​ളം (നാ​ല്), തൃ​ശൂ​ര്‍ (ഒ​ന്ന്), വ​യ​നാ​ട് (ഒ​ന്ന്) ജി​ല്ല​ക​ളി​ലാ​യി എ​ട്ടു​പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രാ​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​യാ​ള്‍ക്ക് നി​പ ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട്ട് പ​ത്തു​പേ​ര്‍ക്കും മ​ല​പ്പു​റ​ത്ത് നാ​ലു​പേ​ര്‍ക്കു​മാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah VirusRare Viral FeverBats
News Summary - Nipah: Is Disease spread From Bats - Kerala news
Next Story