നിപ സംശയം : ഓേട്ടാ ഡ്രൈവർക്ക് ചികിത്സ നിഷേധിച്ചു
text_fieldsമൂവാറ്റുപുഴ: കടുത്ത പനി ബാധിച്ച് അവശനിലയിൽ എത്തിയ ഒാട്ടോറിക്ഷ ഡ്രൈവറെ നിപ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കൈയൊഴിഞ്ഞു. കടാതി സ്വദേശിയായ യുവാവാണ് കടുത്ത പനിയുമായി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ കയറിയിറങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നഗരത്തിലെ ആശുപത്രിയിൽ എത്തിയ യുവാവ് പരിശോധനക്കിടെ ബന്ധുവിെൻറ വിവാഹത്തിനായി മൂന്നുദിവസം കോഴിക്കോട് താമസിച്ചതായി വ്യക്തമാക്കിയതോടെയാണ് ഡോക്ടർമാർ നിപ ബാധയുണ്ടെന്ന് സംശയിച്ചത്.
തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോകാൻ നിർദേശിച്ചു. എന്നാൽ, കോട്ടയത്തേക്ക് പോകാതെ ഇദ്ദേഹം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെയും കോഴിക്കോടുപോയ കാര്യം പറഞ്ഞതോടെ ഡോക്ടർമാർ മടക്കി അയച്ചു. വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്കുപോകാൻ തന്നെയായിരുന്നു ഉപദേശം. തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടി.
പകർച്ചപ്പനിയുടെ ലക്ഷണങ്ങളേ ഉള്ളൂവെന്ന് ചികിത്സിച്ച ഡോക്ടർ പറെഞ്ഞങ്കിലും അപ്പോഴേക്കും രോഗിക്ക് സംശയം വർധിച്ചിരുന്നു. ഇവിടത്തെ ചികിത്സ വേണ്ടെന്നു െവച്ച് രോഗി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. നിപ വൈറസ് ബാധയില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതായി രോഗിയുടെ ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
