Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് വവ്വാലുകൾ ചത്ത നിലയിൽ
text_fieldsbookmark_border
മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. കാരശ്ശേരിയിലെ കാരമൂലയിലാണ് വവ്വാലുക ളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം.
ചിലയിടങ്ങളിൽ കാക്കകൾ ചത്തതായും റിപ്പോർട്ടുണ്ട്. വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയ പ്രദേശങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളുമുള്ളത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. വവ്വാലുകൾ ചത്ത് വീണ സംഭവം മൃഗസംരക്ഷണവകുപ്പിനെ അറിയിച്ചതായി മെഡിക്കൽ ഓഫിസർ ഡോ.സജ്ന മാധ്യമത്തോട് പറഞ്ഞു.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ പ്രദേശങ്ങളിലെ പക്ഷികളെ കൊന്നൊടുക്കുന്നത് ഈ ആഴ്ച പൂര്‍ത്തിയാകും.
Next Story
