Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് നിപ ലക്ഷണങ്ങളോടെ യുവതി ആശുപത്രിയിൽ; സ്രവം പരിശോധനക്ക് അയച്ചു
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40കാരിക്ക് നിപയെന്ന് സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ ഉള്ളത്. വെള്ളിയാഴ്ച വൈകീട്ടോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ വെന്റിലേറ്ററിലേക്കു മാറ്റി.
നേരത്തെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനഫലം ശനിയാഴ്ച രാവിലെ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Next Story

