Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: 49 സാമ്പിളുകൾ...

നിപ: 49 സാമ്പിളുകൾ കൂടി നെഗറ്റീവ്

text_fields
bookmark_border
നിപ: 49 സാമ്പിളുകൾ കൂടി നെഗറ്റീവ്
cancel

കോഴിക്കോട്: നിപ പരിശോധനക്കയച്ച 49 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരെ ചെറിയ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിൾ എടുത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്. നിപ സ്ഥിരീകരിച്ച മറ്റുള്ളവരുടെ ഹൈ റിസ്‌ക് കോൺടാക്റ്റിൽ ഉൾപ്പെട്ടവരുടെ സാമ്പിളുകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഒരു ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ നാല് പേരാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഒമ്പതുവയസുകാരനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.

Show Full Article
TAGS:NipahNipah 2023
News Summary - Nipah 49 tested negative
Next Story