നിപ തന്നെ; നാലുപേർക്കുകൂടി സംശയം; യുവാവിെൻറ നില തൃപ്തികരം
text_fieldsകൊച്ചി: കഴിഞ്ഞവർഷം കോഴിക്കോട്ടും മലപ്പുറത്തുമായി 17പേരുടെ ജീവനെടുത്ത നിപ വൈറസ് എറണാകുളത്തും സ്ഥിരീകരിച്ചു. ന ിപ സംശയത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പറവൂർ സ്വദേശിയായ യുവാവിനാണ് പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി നേരിട്ട് ബന ്ധപ്പെട്ട നാലുപേരെയും പ്രത്യേക നിരീക്ഷണത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
ആരോഗ്യവകുപ്പ് തയാറാക്കിയ 311 പേർ ഉൾക്കൊള്ളുന്ന സമ്പർക്ക പട്ടികയിലുള്ളവരാണ് ഇവർ. രോഗിയുടെ സുഹൃത്ത്, ബന്ധു, രോഗിയെ പരിചരിച്ച സ്വകാര്യ ആശുപത്രിയിെല രണ്ട് നഴ്സുമാർ എന്നിവരാണ് പനിയുൾപ്പെടെ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്. കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സുഹൃത്തിെൻറ ശരീരദ്രവങ്ങളിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. പട്ടികയിലെ 311 പേരിൽ അവശേഷിക്കുന്നവർ വീട്ടിൽതന്നെ തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. യുവാവിെൻറ വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി ആവർത്തിച്ചു. കൊച്ചിയിൽ മന്ത്രി നേരിട്ടാണ് നിപ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജില്ല ഭരണകൂടവും ജനപ്രതിനിധികളും ഉൾപ്പെടുന്ന റാപ്പിഡ് റെസ്പോൺസ് ടീം ഇടക്ക് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
