Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരില്‍ ഒമ്പത്​...

കണ്ണൂരില്‍ ഒമ്പത്​ വയസ്സുകാരിയെ മാതാവ്​ കഴുത്തുഞെരിച്ച്​ കൊന്നു

text_fields
bookmark_border
കണ്ണൂരില്‍ ഒമ്പത്​ വയസ്സുകാരിയെ മാതാവ്​ കഴുത്തുഞെരിച്ച്​ കൊന്നു
cancel

കണ്ണൂർ: കണ്ണൂർ ചാലാട്​ കു​ഴി​ക്കു​ന്നി​ല്‍ ഒമ്പത്​ വയസ്സുകാരിയെ മാതാവ്​ കഴുത്തുഞെരിച്ച്​ കൊന്നു. താളിക്കാവ്​ കുഴിക്കുന്ന്​ റോഡിലെ രാജേഷി​െൻറ മകൾ അവന്തികയാണ്​ മരിച്ചത്​. സംഭവത്തിൽ കുട്ടിയുടെ മാതാവ്​ വാഹിദയെ കണ്ണൂർ ടൗൺ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഇവർ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന്​ മരുന്ന്​ കഴിച്ചുവരുകയാണെന്ന്​ പൊലീസ്​ പറഞ്ഞു.

ഞായറാഴ്​ച രാവിലെ എട്ടരയോടെയാണ്​​ സംഭവം. അമ്മയും കുഞ്ഞുമുള്ള മുറി ഏറെനേരം അടച്ചനിലയിൽ കണ്ടതോടെ രാജേഷും നാട്ടുകാരും ചേർന്ന്​ വാതിൽ ചവിട്ടിത്തുറക്കു​കയായിരുന്നു. കിടക്കയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്ന്​ രാജേഷ്​ ടൗൺ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

വാഹിദയെ ചോദ്യം ചെയ്​തപ്പോഴാണ്​​ കൊലപാതകമാണെന്ന്​ തെളിഞ്ഞത്​. അസുഖബാധിതയായ ത​െൻറ മരണശേഷം മകൾ തനിച്ചാകുമെന്ന ചിന്തയെ തുടർന്നാണ്​ കുഞ്ഞി​നെ കൊന്നതെന്ന്​ വാഹിദ പൊലീസിനോട്​ സമ്മതിച്ചു. ഗൾഫിലായിരുന്ന രാജേഷ്​ നാട്ടിലെത്തിയശേഷമാണ്​ ഏകമകൾക്കും ഭാര്യക്കുമൊപ്പം കു​ഴി​ക്കു​ന്നി​ലെ വീട്ടിൽ താമസം തുടങ്ങിയത്​.

തലശ്ശേരി സ്വദേശിയായ വാഹിദയുടെ കുടുംബം വർഷങ്ങളായി കുടകിലാണ്​ താമസം. കുട്ടിയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
TAGS:mother arrested murder case Kannur child death kannur child death 
News Summary - Nine-year-old girl killed in Kannur Mother arrested
Next Story