Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുല്ലപ്പെരിയാറിൽ നിന്ന് വലിയ തോതിൽ വെള്ളം തുറന്നു വിടുന്നു; പെരിയാറിൽ ജാഗ്രതാ നിർദേശം

text_fields
bookmark_border
ജല വിഭവമന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലേക്ക്
Mullaperiyar dam
cancel

കുമളി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒമ്പത് ഷട്ടറുകൾ തുറന്നു. V1 മുതൽ V9 വരെയുള്ള ഒമ്പത് ഷട്ടറുകളാണ് 120 സെന്‍റീ മീറ്റർ (1.20m) ഉയർത്തിയത്. സെക്കൻഡിൽ 12654.09 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കിയത്.

അതിനിടെ, രാത്രി 10 മണിയോടെ മൂന്നു ഷട്ടറുകൾ തമിഴ്നാട് അടച്ചു. നിലവിൽ തുറന്നിരിക്കുന്ന ആറു ഷട്ടറുകൾ (V1 - V6) വഴി 8380.50 ക്യുസെക്സ് (1.20m) ജലമാണ് ഒഴുക്കി വിടുന്നത്.

ഉച്ചക്ക് പെയ്ത കനത്ത മഴയെ തുടർന്നാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചത്. വൈകീട്ട് എട്ട് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയാണ്.

സെക്കൻഡിൽ 10354.06 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കൻഡിൽ 1867 ഘനയടി ജലമാണ് ടണൽ വഴി തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടു പോകുന്നത്.

പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ ജലം തുറന്നുവിടുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nine shutters of Mullaperiyar Dam opened; Caution
Next Story