ഒമ്പത് കിലോ കഞ്ചാവും ഫിറ്റമിനും പിടികൂടി
text_fieldsപട്ടാമ്പി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒമ്പത് കിലോ കഞ്ചാവും ആറു ഗ്രാം മെത്താ ഫിറ്റമിനും പിടികൂടി. സംഭവത്തിൽ വിളയൂർ കണ്ടേങ്കാവ് ചിറതൊടി വീട്ടിൽ സഹദ് എന്ന സെയ്തലവി (47) അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 1.45ന് നടത്തിയ റെയ്ഡിൽ വിളയൂരിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും പാലക്കാട്, മലപ്പുറം എക്സൈസ് ഇൻറലിജൻസ് ടീമുകളും പട്ടാമ്പി റെയ്ഞ്ച് എക്സൈസ് പാർട്ടിയും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിലാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽനിന്ന് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുമോൻ മലപ്പുറം ഐ.ബി. ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക്, പാലക്കാട് ഐ. ബി. ഇൻസ്പെക്ടർ നൗഫൽ,മലപ്പുറം ഐ.ബി. പി.ഒ ഷിബു, പാലക്കാട് ഐ.ബി.പി.ഒ.മാരായ ആർ.എസ്.സുരേഷ്, വിശ്വകുമാർ, പട്ടാമ്പി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ഹാരിഷ്, പ്രിവന്റീവ് ഓഫീസർ എസ്.സിഞ്ചു,കമ്മീഷണർ സ്ക്വാഡ് അംഗം അരുൺകുമാർ, കുറ്റിപ്പുറം റെയിഞ്ചിലെ സി.ഇ.ഒമാരായ എ.വി. ലെനിൻ, ടി. ഗിരീഷ്, പട്ടാമ്പി റെയ്ഞ്ച് സി.ഇ.ഓ മാരായ മനോഹരൻ ,റായ് ,തൃത്താല റെയിഞ്ച് വിമാന സി.ഇ.ഓ പൊന്നുവാവ എന്നിവർ പങ്കെടുത്തു.

