Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൽപറ്റയിൽ ബസും വാനും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്

text_fields
bookmark_border
കൽപറ്റയിൽ ബസും വാനും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്
cancel

കല്‍പറ്റ: ദേശീയപാതയില്‍ സ്വകാര്യ ബസും ഒമ്നി വാനും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ കല്‍പറ്റ വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് 3.30ഓടെയാണ് അപകടം.

കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിൽ സര്‍വിസ് നടത്തുന്ന ബട്ടര്‍ഫ്ലൈ ബസ്സും ഒമ്നി വാനുമാണ് അപകടത്തില്‍പ്പെട്ടത്. ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരന്‍ ജെന്‍സണ്‍, അങ്കിത്, ലാവണ്യ, മാധവി, രത്മ, അനൂപ്, അനില്‍ കുമാര്‍, കുമാര്‍, ആര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒമ്‌നി വാന്‍ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

ജെന്‍സണ്‍ ഒഴികെയുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nine injured in bus-van collision in Kalpetta
Next Story