Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുൾപൊട്ടലും...

ഉരുൾപൊട്ടലും മണ്ണിടിച്ചിലും; തൃശൂരിൽ 20 മരണം

text_fields
bookmark_border
thumboormuzhi
cancel
camera_alt?????????????? ????????? ????????????? ????????? ?????? ?????? ????????????

തൃശൂർ: ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 20 പേർ മരിച്ചു. പീ​ച്ചി ക​ണ്ണാ​റ ക​രു​തി​വീ​ട്ടി​ല്‍ മാ​ത്യു (60), വി​നോ​യി​യു​ടെ മ​ക്ക​ളാ​യ മെ​റി​ന്‍ (10),  മി​ല്‍ന(7), കു​റാ​ഞ്ചേ​രി കു​ന്നം​കു​ഴി മോ​ഹ​ന​​െൻറ മ​ക്ക​ളാ​യ അ​മ​ല്‍ (27), അ​ഖി​ല്‍ (24), പീ​ച്ചി ക​ണ്ണാ​റ ക​രു​തി​വീ​ട്ടി​ല്‍ വി​നോ​ജി​​െൻറ ഭാ​ര്യ സൗ​മ്യ (35), കു​റാ​ഞ്ചേ​രി മു​ണ്ട​ന്‍പ്ലാ​ക്ക​ൽ പൗ​ലോ​സി​​െൻറ മ​ക​​െൻറ മ​ക്ക​ളാ​യ ജെ​ന്‍സ​ണ്‍ (45), യാ​ഫ​ത്ത് (3), കു​റാ​ഞ്ചേ​രി കൊ​ല്ലം​കു​ന്നേ​ത്ത് വീ​ട്ടി​ല്‍ മാ​ത്യു​വി​​െൻറ ഭാ​ര്യ റോ​സ (55), കു​റാ​ഞ്ചേ​രി പാ​റേ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ റോ​സി​ലി (65), കു​റാ​ഞ്ചേ​രി പാ​റേ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​ജി​യു​ടെ മ​ക​ള്‍ എ​യ്ഞ്ച​ല്‍(12), ) മു​ണ്ട​ന്‍പ്ലാ​ക്ക​ൽ ജെ​ന്‍സ​​െൻറ ഭാ​ര്യ​മാ​താ​വ് സാ​ലി (50) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. വൈ​കീ​ട്ട്​ ഏ​ഴോ​ടെ​യാ​ണ്​ ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ അ​ഞ്ച് പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മു​ള​ങ്കു​ന്ന​ത്തു​കാ​വ്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സൗ​മ്യ​യു​ടെ മ​ക​ൻ മെ​ൽ​വി​ൻ (നാ​ല്), ബാ​ല​കൃ​ഷ്​​ണ​ൻ (50), സു​ധാ​ക​ര​ൻ (35), സ​ജി (45), സ​ജി​യു​ടെ മ​ക​ൾ കാ​ത​റി​ൻ (ആ​റ്) തു​ട​ങ്ങി​യ​വ​രെ​യാ​ണ്​​  ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ഞ്ചു​വീ​ടും ത​ട്ടു​ക​ട അ​ട​ക്കം മൂ​ന്നു​ക​ട​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.  

വ്യാ​ഴാ​ഴ്​​ച്ച രാ​വി​ലെ 6.45ഒാ​ടെ​യാ​ണ്​ പ​ത്താ​യ​ക്കു​ണ്ട്​ ഡാ​മി​ലേ​ക്കു​ള്ള റോ​ഡി​ൽ ഇ​ട​തു​വ​ശ​ത്ത​യെി ശ​ക്​ ത​മ​താ​യ​ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. മ​ണ്ണ്​ ശ​ക്​​ത​മാ​യി ഇ​ടി​ഞ്ഞു​വീ​ണ്​ ഇൗ ​ഭാ​ഗ​ത്തെ നാ​ലു​വീ​ടു​ക​ളും  മൂ​ന്നു​ക​ട​ക​ളും പു​ർ​ണ​മാ​യി ത​ക​ർ​ന്നു. ഇൗ ​വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​രാ​ണ്​ മ​രി​ച്ച​വ​രും കാ​ണാ​താ​യ​വ​രും  പ​രി​ക്കേ​റ്റ​വ​രും. ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലി​ൽ ഇൗ ​വീ​ടു​ക​ൾ പു​ർ​ണ​മാ​യി ത​ക​ർ​ന്ന്​ ഉ​ലി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.  
ഉ​ര​ൾ​പൊ​ട്ട​ലി​​െൻറ ആ​ഘാ​ത​ത്തി​ൽ റോ​ഡി​​െൻറ അ​പ്പു​റ​ത്തെ ഭാ​ഗ​ത്തു​ള്ള വീ​ടി​​െൻറ മു​ൻ​വ​ശ​വും ത​ക​ർ​ന്നു.  കാ​ണാ​താ​യ 13 പേ​ർ​ക്കാ​യി തി​രി​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 15 മ​ണി​ക്കൂ​റി​ൽ അ​ധി​ക​മാ​യി സം​സ്​ ഥാ​ന​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​െ​പ്പ​ട്ടി​രി​ക്കു​ക​യാ​ണ്. 
ഇൗ പാതയിൽ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്​. 

തൃശൂർ -പാലക്കാട്​ ദേശീയപാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞ്​ ടാക്​സി കാറിനു മുകളിൽ വീണ്​ ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം രജിസ്​ട്രേഷനുള്ള കാറാണ്​ അപകടത്തിൽ പെട്ടത്​. ഇൗ വഴിയിലും ഗതാഗതം സ്​തംഭിച്ചു. 

Trissur

വടക്കാ​േഞ്ചരിക്കടുത്ത്​ പൂമലയിൽ അർധരാത്രിക്ക്​ ശേഷമുണ്ടായ ഉരുൾപൊട്ടലിൽ രണ്ട്​ യുവാക്കൾ മരിച്ചു. തൃശൂർ നഗരത്തിൽ കുറ്റൂരിൽ റെയിൽവേ ഗേറ്റിനടുത്ത്​ വീടി​​​​​​െൻറ മതിലിടിഞ്ഞ്​ വീണ്​ ഒരാൾ മരിച്ചു. ചേലക്കര എളനാടിൽ ഉരുർപൊട്ടലിൽ മൂന്ന്​ വീട്​ തകർന്നു. ആളപായമില്ല. പഴയന്നൂർ ടൗൺ ഒറ്റപ്പെട്ടു. മലപ്പുറം, പാലക്കാട്​, എറണാകുളം എന്നിവിടങ്ങളിൽ നിന്ന്​ തൃശൂർ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു. തൃശൂർ- ആലുവ റൂട്ടിൽ ട്രെയിൻ സർവീസ്​ റദ്ദാക്കി. 

ചാലക്കുടി തുമ്പൂർമുഴിയിൽ വെറ്റിനറി സർവകലാശാലയിലെ കന്നുകാലി ഫാമിലെ കാലികൾ ഒലിച്ചുപോയി. ചാലക്കുടി പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിലാണ്​. രക്ഷാപ്രവർത്തനത്തിന്​ ഹെലികോപ്​റ്റർ എത്തിയിട്ടുണ്ട്​. രക്ഷപ്പെടുത്തുന്നവരെ കൊച്ചിയിലേക്കാണ്​ മാറ്റുന്നത്​. 

Shelter
ദുരിതാശ്വാസക്യാമ്പുകളിൽ വെള്ളം കയറിയതിനെ തുടർന്ന്​ ആളുക​ൾ ഒഴിയുന്നു. കൊടുങ്ങല്ലൂർ എൽത്തുരുത്തിൽ നിന്നുള്ള ദൃശ്യം
 

തൃശൂർ- കോഴിക്കോട്​ പാതയിൽ ചൂണ്ടലിനും കേച്ചേരിക്കും ഇടയിലും പുഴക്കലിലും വെള്ളമുയർന്നതിനെ തുടർന്ന്​ ഗതാഗതം നിലച്ചു. മേത്തലയിൽ ദുരിതാശ്വാസ ക്യാമ്പിലും വെള്ളം കയറി. മു​െമ്പങ്ങുമില്ലാത്തവിധം തൃശൂർ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ്​ അനുഭവപ്പെടുന്നത്​. വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വഴികളിൽ ബസ്​ സർവീസ്​ പൂർണമായും നിലച്ചു. വൈദ്യുത ബന്ധവും താറുമാറായി. കുടിവെള്ളം കിട്ടാനില്ല. 

ജില്ലയിലെ മലയോര പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്​. ദേശീയ പാത 66ൽ ഗുരുവായൂർ- എറണാകുളം ലിമിറ്റഡ്​ സ്​റ്റോപ്​ ബസുകൾ സർവീസ്​ നിർത്തിവെച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsLandslidThrissur News
News Summary - Nine Death in ​Trissure - Kerala News
Next Story