Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തീ​വ്ര മഴയിൽ കേരളം; ഒമ്പത് മരണം
cancel
camera_alt

റ​ജീ​ന ജോ​ണി, ജോ​സ​ഫി​ൻ ജോ​ണി, സു​മ​തി, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ആ​ദം അ​യ്മ​ൻ, അ​ബ്​​ദു​ൽ മു​ഹൈ​നി, മി​ല​ൻ ​കെ. ​ഷി​ജു, ബെ​ന്നി, രാ​ധാ​കൃ​ഷ്ണ​ൻ

തിരുവനന്തപുരം: ഇടവേളക്കുശേഷം തകർത്ത് പെയ്ത അതിതീവ്ര മഴയിൽ സംസ്ഥാനത്ത് പ്രളയസമാന സ്ഥിതി. മൂന്ന് കുട്ടികളടക്കം ഒമ്പതുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉരുൾപൊട്ടലിൽ വീടുകൾ തകർന്നും വെള്ളക്കെട്ടിൽ വീണുമാണ് ജീവൻ പൊലിഞ്ഞത്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിതോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണക്കാട്ട് റജീന ജോണി (50), മകൻ ജോസഫിൻ ജോണി (28), പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മിലൻ കെ. ഷിജു എന്നിവർ മരിച്ചു.

ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ കുടയത്തൂർ സ്വദേശി സുമതി (69), പീരുമേട് വാഗമണ്ണിലുണ്ടായ ഉരുൾപൊട്ടലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72), മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരൻ ആദം അയ്മൻ, വണ്ടൂരിൽ ഒഴുക്കിൽപെട്ട് മൂന്നുവയസ്സുകാരൻ അബ്ദുൽ മുഹൈനി, വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽനിന്ന് വെള്ളം പമ്പു ചെയ്യാൻ ശ്രമിക്കവേ ഷോക്കേറ്റ് മാഞ്ഞൂർ സ്വദേശി ബെന്നി (57) എന്നിവരാണ് മരിച്ചത്. കൊല്ലം നീണ്ടകരയിൽ വ്യാഴാഴ്ച രാവിലെ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്‍റെ (47) മൃതദേഹം കണ്ടെത്തി. കാണാതായ മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളം മറിഞ്ഞ് അഞ്ചുപേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവർക്കായുള്ള തിരച്ചിലിന് സർക്കാർ നേവിയുടെ സഹായം തേടി.

വെള്ളിയാഴ്ച രാത്രിയിൽ തുടങ്ങിയ മഴ മിക്ക ജില്ലകളിലും തോരാതെ തുടരുകയാണ്. പല ജില്ലകളിലെയും പ്രധാന സ്ഥലങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി. മുന്നൊരുക്കങ്ങളും മുന്നറിയിപ്പും കൃത്യമായി നൽകുന്നതിലുണ്ടായ വീഴ്ചയാണ് മഴ ദുരിതം ഇത്രയും രൂക്ഷമാക്കിയതെന്ന് ആക്ഷേപമുണ്ട്. ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി, നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. സംസ്ഥാനത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർക്ക് വിലക്കില്ലെങ്കിലും പമ്പയിലെ വെള്ളപ്പൊക്ക പശ്ചാത്തലത്തിൽ ദർശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.

പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ മഴ അതിതീവ്രമായിരുന്നു. പാലാ, ഈരാറ്റുപേട്ട, റാന്നി ടൗണുകൾ വെള്ളത്തിലായി. കണ്ണൂരിന്‍റെ മലയോര മേഖലയിലും മഴ കനത്തു. പൊൻമുടി 12ാം വളവിൽ വൻ മണ്ണിടിച്ചിലുണ്ടായി. ഒമ്പതാം വളവ് വരെ മണ്ണും അവശിഷ്ടങ്ങളും ഒലിച്ചെത്തി. ഇവിടേക്ക് യാത്ര പൂർണമായി നിരോധിച്ചു. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാത, ഈരാറ്റുപേട്ട-വാഗമൺ റോഡ്, കുട്ടിക്കാനം-മുണ്ടക്കയം റോഡ്, ആലുവ-മൂന്നാർ റോഡ്, കെ.കെ റോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്ത് ശനിയാഴ്ച വൈകീട്ട് ആറുവരെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ, എറണാകുളം ജില്ലകളിലായി 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ മതിയായ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പ​ത്ത​നം​തി​ട്ട​യി​ൽ മി​ന്ന​ൽ പ്ര​ള​യം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പെ​യ്ത​ത് അ​തി​തീ​വ്ര മ​ഴ. 2018 ലെ ​പ്ര​ള​യ​ത്തി​ന്​ സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ്​ ജി​ല്ല​യി​ലെ​ങ്ങും. വെ​ള്ളി​യാ​ഴ്ച രാ​ത്രി വ​ന​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യു​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ റാ​ന്നി ടൗ​ൺ മു​ങ്ങി. പ​മ്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​താ​ണ് പ്ര​ള​യ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്.

12 ജില്ലകളിൽ ഓറഞ്ച്​ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 115.6 മി.​മീ​റ്റ​ർ മു​ത​ൽ 204.4 മി.​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കാം. നേ​​ര​ത്തെ ഈ ​ജി​ല്ല​ക​ളി​ൽ യെ​ല്ലോ ​അ​ല​ർ​ട്ടാ​ണ്​ പ​റ​ഞ്ഞി​രു​ന്ന​ത്. രാ​ത്രി എ​ട്ടി​നു​ശേ​ഷം അ​ല​ർ​ട്ട്​ പു​തു​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaRain AlertHeavy RainKerala NewsLatest News
News Summary - തീ​വ്ര മഴയിൽ കേരളം; ഒമ്പത് മരണം
Next Story