Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടന്നപ്പള്ളി വീണ്ടും...

കടന്നപ്പള്ളി വീണ്ടും മന്ത്രി; നീലേശ്വരം പൈതൃക മ്യൂസിയത്തിന് പ്രതീക്ഷയുടെ കാറ്റുവീശി

text_fields
bookmark_border
മ്യൂ​സി​യ​മാ​ക്കാ​ൻ ക​ണ്ടെ​ത്തി​യ പ​ഴ​യ ലാ​ൻ​ഡ്​ ട്രൈബ്യൂ​ണ​ൽ ഓ​ഫി​സ് കെ​ട്ടി​ടം
cancel
camera_alt

മ്യൂ​സി​യ​മാ​ക്കാ​ൻ ക​ണ്ടെ​ത്തി​യ പ​ഴ​യ ലാ​ൻ​ഡ്​ ട്രൈബ്യൂ​ണ​ൽ ഓ​ഫി​സ് കെ​ട്ടി​ടം

നീ​ലേ​ശ്വ​രം: എ​ൽ.​ഡി.​എ​ഫ് ആ​ദ്യ മ​ന്ത്രി​സ​ഭ​യി​ലെ പു​രാ​വ​സ്​​തു മ്യൂ​സി​യം വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ഇ​തേ വ​കു​പ്പ് മ​ന്ത്രി​യാ​യ​തോ​ടെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ. ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്നപ​ദ്ധ​തി​യാ​യ നീ​ലേ​ശ്വ​രം പൈ​തൃ​ക മ്യൂ​സി​യം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ. മ്യൂ​സി​യം സ്ഥാ​പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം പ​റ​ഞ്ഞി​ട്ട് ഏ​ഴ് വ​ർ​ഷം ക​ഴി​ഞ്ഞു.

നീ​ലേ​ശ്വ​രം രാ​ജ​വം​ശ​ത്തി​ന്റെ കീ​ഴി​ലു​ള്ള പ​ഴ​യ ലാ​ൻ​ഡ്​ ട്രൈ​ബ്യൂ​ണ​ൽ പ്ര​വ​ർ​ത്തി​ച്ച കൊ​ട്ടാ​ര​സാ​ദൃ​ശ്യ​മു​ള്ള കെ​ട്ടി​ടം ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. നീ​ലേ​ശ്വ​രം രാ​ജ​കു​ടും​ബാം​ഗ​വു​മാ​യി 2015-2020 വ​ർ​ഷം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും റി​ട്ട. കോ​ള​ജ് ച​രി​ത്രാ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന കെ.​പി. ജ​യ​രാ​ജ​ൻ ച​ർ​ച്ച ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​യി. തു​ട​ർ​ന്ന് ആ​ദ്യ എ​ൽ.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ പു​രാ​വ​സ്തു മ​ന്ത്രി​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി നീ​ലേ​ശ്വ​ര​ത്തെ​ത്തി കെ​ട്ടി​ടം പ​രി​ശോ​ധി​ച്ച് തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്താ​തെ പോ​യി. ര​ണ്ടാം ത​വ​ണ​യും എ​ൽ.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ വ​കു​പ്പു കൈ​കാ​ര്യം ചെ​യ്ത മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ സ്ഥ​ല​വും കെ​ട്ടി​ട​വും സ​ന്ദ​ർ​ശി​ച്ച് പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ ടി.​വി. ശാ​ന്ത​യും സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി​യാ​യി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി സ്ഥാ​ന​മേ​റ്റ​തോ​ടെ നീ​ലേ​ശ്വ​ര​ത്തെ ച​രി​ത്ര പൈ​തൃ​ക മ്യൂ​സി​യ​മെ​ന്ന സ്വ​പ്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ ത​ളി​ർ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadannappally ramachandranKasargod NewsNileswaram Heritage Museum
News Summary - Nileswaram Heritage Museum- kadannappally ramachandran
Next Story