നിലമ്പൂർ തേക്കിന് ഭൗമശാസ്ത്ര സൂചികപദവി
text_fieldsതിരുവനന്തപുരം: നിലമ്പൂർ തേക്കിന് ഭൗമശാസ്ത്ര സൂചികപദവി (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ-ജി.െഎ) ലഭിച്ചു. കേന്ദ്ര സർക്കാറിന് കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ്പദവി നൽകിയത്. മറ്റിടങ്ങളിലെ തേക്കിനെക്കാൾ നിലമ്പൂർ തേക്കിന് സവിശേഷ ഗുണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞുവെന്ന് ഗവേഷണത്തിെൻറ കോഒാഡിനേറ്ററായ ഡോ. സി.ആർ.എൽസി ‘മാധ്യമ’ത്തോട് പറഞ്ഞു.
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) മാർഗനിർദേശമനുസരിച്ചാണ് ജി.െഎ പദവി ഒരു പ്രദേശത്തെ പ്രത്യേക ഉൽപ്പന്നത്തിന് നൽകുന്നത്. ഗുണമേൻമ ഉറപ്പാക്കുന്ന ആഗോള സൂചകമായാണ് ഇത് പരിഗണിക്കുക. കാർഷിക സർവകലാശാലക്കൊപ്പം കോളജ് ഓഫ് ഫോറസ്റ്ററി, ഐ.പി.ആർ സെൽ, കെ.എഫ്.ആർ.എ തുടങ്ങിയ സ്ഥാപനങ്ങളും ഗവേഷണത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
