Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂര്‍-ഷൊര്‍ണൂര്‍...

നിലമ്പൂര്‍-ഷൊര്‍ണൂര്‍ രാത്രി യാത്രക്ക്​ ഉടൻ അനുമതി ലഭ​ിച്ചേക്കും

text_fields
bookmark_border
train
cancel

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍-​ഷൊ​ര്‍ണൂ​ര്‍ റെ​യി​ൽ​പാ​ത 24 മ​ണി​ക്കൂ​ര്‍ തു​റ​ക്കാ​ൻ​ ഉ​ട​ൻ അ​നു​മ​തി ല​ഭി​ച് ചേ​ക്കു​മെ​ന്ന്​ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ എം.​പി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് രാ​ത്രി പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഒ​രേ​യൊ​രു പാ​ത​യാ​ണി​ത്. രാ​ത്രി പ​ത്ത്​ മു​ത​ല്‍ പു​ല​ർ​ച്ച ആ​റു വ​രെ​യാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്. രാ​ത്രി യാ​ത്ര അ​നു​മ​തി​യാ​കു​ന്ന​തോ​ടെ രാ​ജ്യ​റാ​ണി എ​ക്‌​സ്പ്ര​സ്​ ഷൊ​ര്‍ണൂ​രി​ല്‍ പി​ടി​ച്ചി​ടു​ന്ന​ത് ഒ​ഴി​വാ​ക്കി പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ നി​ല​മ്പൂ​രി​ല്‍ എ​ത്തു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കാ​നാ​വും.

നി​ല​വി​ല്‍ ര​ണ്ട​ര മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ്​ പി​ടി​ച്ചി​ടു​ന്ന​ത്. രാ​ത്രി​യാ​ത്ര​ക്ക് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഈ ​പ്ര​ശ്ന​ത്തി​ന്​ പ​രി​ഹാ​ര​മാ​വും. നി​ല​വി​ൽ രാ​വി​ലെ 7.30ന് ​നി​ല​മ്പൂ​രി​ൽ എ​ത്തു​ന്ന രാ​ജ്യ​റാ​ണി രാ​ത്രി 8.50നാ​ണ് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ പു​തു​താ​യി എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നും ആ​രം​ഭി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ചെ​ന്നൈ സ​തേ​ണ്‍ റെ​യി​ല്‍വേ സീ​നി​യ​ര്‍ ഓ​പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ അ​ന​ന്ത​രാ​മ​ന്​ മു​ന്നി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

നേ​മം ടെ​ർ​മി​ന​ൽ വ​രു​ന്ന​തോ​ടെ രാ​ജ്യ​റാ​ണി കൊ​ച്ചു​വേ​ളി​ക്ക് പ​ക​രം നേ​മം വ​രെ ദീ​ർ​ഘി​പ്പി​ക്കു​ക, രാ​ജ്യ​റാ​ണി​യി​ൽ അ​ധി​ക സ്ലീ​പ്പ​ർ കോ​ച്ച്, ലേ​ഡീ​സ് ക​മ്പാ​ർ​ട്ട്മ​െൻറ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​ട്ടു​െ​ണ്ട​ന്നും എം.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaytrainshornurkerala newsnilamburmalayalam news
News Summary - nilambur-shornur night journey approval soon -kerala news
Next Story