നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് ഭാഗികമായി റദ്ദാക്കും
text_fieldsപാലക്കാട്: പൂജ ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. നമ്പർ 06075 ചെന്നൈ എഗ്മോർ - തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷൽ സെപ്റ്റംബർ 30ന് രാത്രി 9.15 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 2.05 ന് തിരുവനന്തപുരം നോർത്തിൽ എത്തും.
നമ്പർ 06076 തിരുവനന്തപുരം നോർത്ത് - ചെന്നൈ എഗ്മോർ ഫെസ്റ്റിവൽ സ്പെഷൽ ഒക്ടോബർ അഞ്ചിന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നൈ എഗ്മോറിൽ എത്തും.
നിലമ്പൂർ റോഡ് - കോട്ടയംഎക്സ്പ്രസ് ഭാഗികമായി റദ്ദാക്കും
പാലക്കാട്: ഒക്ടോബർ ഒമ്പത്, 13, 20, 30 തിയതികളിൽ നിലമ്പൂരിൽ നിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. തൃപ്പൂണിത്തുറക്കും കോട്ടയത്തിനുമിടയിൽ ഈ ട്രെയിൻ സർവീസ് നടത്തില്ല. ഇതേ ട്രെയിൻ ഒക്ടോബർ 23നും നവംബർ മൂന്നിനും കുറുപ്പന്തറയിൽ സർവീസ് അവസാനിപ്പിക്കും. കുറുപ്പന്തറയ്ക്കും കോട്ടയത്തിനുമിടയിൽ ഈ ട്രെയിൻ സർവീസ് നടത്തില്ല.
ഒക്ടോബർ 21, 24, 31, നവംബർ നാല് തിയതികളിൽ കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന നമ്പർ 16326 കോട്ടയം - നിലമ്പൂർ റോഡ് എക്സ്പ്രസ്, അതേ ദിവസം രാവിലെ 5.34 ന് കുറുപ്പന്തറയിൽ നിന്നാണ് ആരംഭിക്കുക. കോട്ടയത്തിനും കുറുപ്പന്തറക്കുമിടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

