നഞ്ചൻകോട് പാത: യോജിച്ച നീക്കമില്ലാത്തതും വന്യജീവി ബോർഡിെൻറ എതിർപ്പും തിരിച്ചടി
text_fieldsനിലമ്പൂർ: നിലമ്പൂർ--നഞ്ചൻകോട് പാത സംബന്ധിച്ചുയർന്ന വിവാദങ്ങളും സർവേ കാര്യങ്ങളും േമയ് 16ന് തിരുവനന്തപുരത്ത് ചേരുന്ന റെയിൽ െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് ബോർഡ് ചർച്ച ചെയ്യും. പാതയുടെ വിശദസർവേക്ക് ഡി.എം.ആർ.സിക്ക് സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ കൈമാറുന്നില്ലെന്ന ആരോപണവും വനത്തിലൂടെയുള്ള സർവേക്ക് അനുമതി ലഭിക്കാത്തതിനാലാണ് പണം കൈമാറാത്തതെന്ന ഗതാഗത വകുപ്പിെൻറ വിശദീകരണവും വന്ന സാഹചര്യത്തിലാണ് ചർച്ച നടക്കുന്നത്.
സംസ്ഥാന സർക്കാറിെൻറയും കേന്ദ്ര റെയിൽ മന്ത്രാലയത്തിെൻറയും സംയുക്ത സംരംഭമായ റെയിൽ െഡവലപ്മെൻറ് കോർപറേഷൻ ചർച്ചക്ക് നേതൃത്വം നൽകുമ്പോൾ ജനങ്ങളിൽ പ്രതീക്ഷയുണ്ട്. എന്നാൽ, കൊങ്കൺ മാതൃകയിൽ മൂന്ന് സംസ്ഥാനങ്ങളുടെയും യോജിച്ചുള്ള നീക്കമില്ലെന്നതാണ് പതിറ്റാണ്ടുകളായി സർവേയിൽ ഒതുങ്ങിയ നഞ്ചൻകോട് പാതക്കുള്ള വലിയ തിരിച്ചടി.
ദേശീയ വന്യജീവി ബോർഡിെൻറ ശിപാർശയും പുതിയ ഭീഷണിയാവുകയാണ്. വന്യജീവി സങ്കേതങ്ങളിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ബോർഡ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ ശിപാർശയിൽ ആവശ്യപ്പെടുന്നത്. ഇതോടെയാണ് പാതക്ക് വേണ്ടി സജീവമായുണ്ടായിരുന്ന കർണാടക സർക്കാർ പിൻമാറിയത്. പദ്ധതി യാഥാർഥ്യമായാൽ വാണിജ്യപരമായും വ്യാവസായികമായും തങ്ങൾക്ക് തിരിച്ചടിയാവുമെന്ന തിരിച്ചറിവിൽ തമിഴ്നാട് സർക്കാർ നേരേത്ത പാതക്ക് അനുകൂലമല്ല. മലപ്പുറം, വയനാട് ജില്ലകളിൽ 126.20 കിലോമീറ്റർ, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ 37.80, കർണാടകയിലെ മൈസൂർ ജില്ലയിൽ 72 കിലോമീറ്റർ എന്നിവിടങ്ങളിലൂടെയാകും പാത കടന്നുപോവുക. തടസ്സങ്ങൾ മാറ്റുക എളുപ്പമല്ലാത്തതിനാൽ പാതയുടെ ഗതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
