നിലമ്പൂരിലേത് കേരളം തിരിച്ചുപിടിക്കാനുള്ള പോരാട്ടം -സമദാനി
text_fieldsനിലമ്പൂര്‍: നിലമ്പൂരിലേത് കേരളം തിരിച്ചുപിടിക്കാനുള്ള മത്സരമാണെന്നും ഒപ്പം ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിക്ക് ശക്തിപകരാനുള്ള പോരാട്ടമാണെന്നും മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി. എം.പി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ അമരമ്പലം പഞ്ചായത്ത് പര്യടനം തോട്ടേക്കാട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ശ്രമിക്കുമ്പോള്‍ സി.പി.എം കേരളത്തിലും അവരെ സഹായിക്കുന്ന നീക്കമാണ് നടത്തുന്നത്. ജനങ്ങളെ ദുരിതത്തിലാക്കിയ ഇടതുസര്‍ക്കാരിനെ മാറ്റാനുള്ള ജനവിധി നിലമ്പൂരില്‍ നിന്നുണ്ടാകണം. കേരള രാഷ്ട്രീയത്തില്‍ ആര്യാടന്‍ മുഹമ്മദിനെ വളര്‍ത്തിയെടുത്ത മതസാഹോദര്യത്തിന്റെ മണ്ണാണ് നിലമ്പൂര്‍. ആ രാഷ്ട്രീയ പാരമ്പര്യം തുടരുന്ന ആര്യാടന്‍ ഷൗക്കത്തിനെ വലിയ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഡി.എഫ് അമരമ്പലം പഞ്ചായത്ത് ചെയര്‍മാന്‍ മുണ്ടശേരി അഷ്‌റഫ് ആധ്യക്ഷനായിരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ എം.എല്‍.എ, എം.എല്‍.എമാരായ സി.ആര്‍ മഹേഷ്, നജീബ് കാന്തപുരം, യു.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ മുണ്ടേരി, കണ്‍വീനര്‍ എന്‍.എ കരീം, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഇസ്മയില്‍ മൂത്തേടം, ഡോ. എസ്.എസ് ലാല്‍, എം.എം നസീര്‍,ഇ. മുഹമ്മദ് കുഞ്ഞി, ഇഫ്തിഖാറുദ്ദീന്‍, പി.എം സാദിഖലി, പി.കെ നവാസ്, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ കേമ്പില്‍ രവി, വി.എ വഹാബ് തുടങ്ങിയവര്‍ പസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

