വെള്ളമിറങ്ങാതെ, ഒറ്റപ്പെട്ട് നിലമ്പൂർ നഗരം
text_fieldsനിലമ്പൂർ: മൂന്നിടങ്ങളിൽ വെള്ളം കയറിയ നിലമ്പൂർ നഗരം വെള്ളിയാഴ്ചയും ഒറ്റപ്പെട്ടുകിടക്കുകയാണ്. മേഖലയിൽ മഴക് കെടുതി തുടരുകയാണ്. ജ്യോതിപ്പടി, ജനതപ്പടി, വെളിയൻതോട് എന്നിവിടങ്ങളെല്ലാം വെള്ളത്തിലാണ്. രാവിലെ വെള്ളം അൽ പമിറങ്ങിയെങ്കിലും പിന്നീട് പഴയ സ്ഥിതിയിലായി. നിലമ്പൂർ പുന്നപ്പുഴക്ക് കുറുകെ എടക്കരക്കും പാലുണ്ടക്കുമിടയിലെ മുപ്പിനി പാലം തകർന്നു. വ്യാഴാഴ്ച മുതൽ ഈ പാലം വെള്ളത്തിലാണ്.
മൂത്തേടം-കരുളായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലാങ്കര പാലം മലവെള്ളപ്പാച്ചിലിൽ തകർന്നു. തഹസിൽദാരുടെ സന്ദർശനത്തെ തുടർന്ന് പാലം അടച്ചിട്ടു. കവളപ്പാറ മേഖലയിലേക്കുള്ള അവശേഷിക്കുന്ന ഏക മാർഗമായ പാലം തകർന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കും. എടക്കര, മൂത്തേടം,വഴിക്കടവ് തുടങ്ങിയ പഞ്ചായത്തുകളും ഇതോടെ ഒറ്റപ്പെട്ടു. അതേ സമയം ഉരുൾപൊട്ടൽ ആദ്യമുണ്ടായ കരുളായി പഞ്ചായത്തിൽ സ്ഥിതിഗതികൾ ആശ്വാസകരമാണ്. വെള്ളമിറങ്ങിത്തുടങ്ങി. വൈദ്യുതി പുനസ്ഥാപിച്ചു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 500 ലധികം പേരുണ്ട്.
നാടുകാണി ചുരത്തിൽ രണ്ടിടത്ത് റോഡ് തകർന്നു. തകരപ്പാടി, തേൾപ്പാറ എന്നിവിടങ്ങളിലാണ് റോഡ് ഇടിഞ്ഞത്. നാടുകാണിയിൽ വ്യാഴാഴ്ച രാത്രി കുടുങ്ങിയ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വഴിക്കടവ് ചുരത്തിനു താഴെ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
