Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിലമ്പൂർ ഏറ്റുമുട്ടൽ: പൊലീസുകാർക്കെതിരെ കേസില്ല
text_fieldsbookmark_border
തിരുവനന്തപുരം: നിലമ്പൂർ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ കേസില്ലെന്ന് പൊലീസ് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ. ഈ വിഷയത്തില്‍ അഡ്വ. പി.എ. പൗരന് ക്രൈംബ്രാഞ്ച് ഐ.ജി.ക്ക് നല്കിയ പരാതി തുടര്‍നടപടികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുകയും അന്വേഷണ ഉദ്യോഗസ്ഥന് മൊഴി രേഖപ്പെടുത്താനായി പരാതിക്കാരനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പരാതിയില്‍ ഇതുവരെ എഫ്.ഐ.ആര് തയ്യാറാക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലായെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അഡ്വ. പി.എ. പൗരന് നല്കിയ പരാതിയില്‍ പോലീസിനെതിരെ എഫ്.ഐ.ആര് തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്തതായി മാധ്യമം വാർത്ത നൽകിയിരുന്നു. തുടർന്നാണ് പൊലീസ് ഇൻഫർമേഷൻ ഓഫീസിൽ നിന്ന് വിശദീകരണം അറിയിച്ചത്.
Next Story
