നിലമ്പൂർ കൂട്ടമരണം: ഗൃഹനാഥനും ജീവനൊടുക്കി
text_fieldsമലപ്പുറം: നിലമ്പൂര് ഞെട്ടിക്കുളത്ത് രഹനയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. രഹനയുടെ ഭർത്താവ് വിനീഷ് (36) തൂങ്ങിമരിച്ചു. റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് വിനീഷിനെ കണ്ടെത്തിയത്. പോത്തുകല്ല് ഭൂതാനം സ്വദേശിയാണ് വിനീഷ്.
വിനീഷിന്റെ ഭാര്യ രഹ്നയേയും മൂന്ന് മക്കളേയും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രഹ്ന (34), മക്കളായ ആദിത്യൻ (13), അര്ജുൻ (10), അനന്തു(7) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ട മരണത്തില് ദുരൂഹതയുണ്ടെന്നും സംഭവത്തില് അന്വേഷണം ആവശ്യപ്പെട്ടും രഹനയുടെ അച്ഛൻ രാജന് പരാതിയുമായി രംഗത്തെത്തി. മൂന്ന് വർഷങ്ങളായി കുടുംബത്തിൽ പ്രശ്നങ്ങളുണ്ടെന്നും വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്നങ്ങളുടെ കാരണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷായിരുന്നു. ടാപ്പിങ് തൊഴിലാളിയായ വിനീഷ് കണ്ണൂര് ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

