നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിന്: ‘അൻവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ യു.ഡി.എഫ് വിജയിക്കണം, സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തിരുത്തിക്കാനുള്ള അവസരം’
text_fieldsനിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിന്: ‘അൻവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ യു.ഡി.എഫ് വിജയിക്കണം, സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തിരുത്തിക്കാനുള്ള അവസരം’
നിലമ്പൂർ: നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യു.ഡിഎഫിനാണെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നുകാണിക്കാനും തിരുത്തിക്കാനും ഇതൊരു അവസരമായി പാർട്ടി കാണുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.
പൊലീസിലെ സംഘപരിവാർ ഇടപെടലിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. നിലമ്പൂരിൽ നടക്കുന്നത് യു.ഡി.എഫ്, യു.ഡി.എഫ് മത്സരമാണ് നടക്കുന്നതെന്നും പി.വി അൻവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ യു.ഡി.എഫ് വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണ് യു.ഡി.എഫിനെ പിന്തുണക്കുകയെന്നത്. ഏതെങ്കിലും ഉപാധിയുടെ അടിസ്ഥാനത്തിലല്ല പിന്തുണയെന്നും ഒറ്റക്കും കൂട്ടായും പ്രചരണം നടത്തുമെന്നും റസാഖ് പാലേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

