17,500 വോട്ട് കിട്ടിയ നിലമ്പൂരിൽ സ്ഥാനാർഥി വേണ്ടെന്ന നിലപാട് ബി.ജെ.പി സ്വീകരിക്കുന്നത് എന്തുകൊണ്ട്? ലാഭം നോക്കുന്ന കച്ചവടക്കാരനെ പ്രസിഡന്റാക്കിയാൽ ഇങ്ങനിരിക്കും -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചതായും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ലോക്സഭാ തെരഞ്ഞെടുപ്പിൽ 17,500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബി.ജെ.പി നേതൃത്വം സ്വീകരിക്കുന്നത്? കാരണം മറ്റൊന്നുമല്ല. ബി.ജെ.പിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം താഴോട്ടാണ് എന്ന സത്യം തെരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്. ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് അമെൻഡ്മെന്റ് ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചരണം നടത്തിയാലും 2024 ൽ നേടിയ 17500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാൻ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. അപ്പൊ പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടികൾ ചിലവാക്കി നടത്തിയ പി ആർ വർക്ക് കല്ലത്തായി പോകും എന്ന ഭയം ബിജെപിക്കുണ്ട്. അതിനാൽ നിലമ്പൂരിലെ ബിജെപി പ്രവർത്തകരെ വിധിക്ക് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മുങ്ങാനാണ് ബിജെപിയുടെ ശ്രമം’ -സന്ദീപ് വാര്യർ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി കളത്തിൽ ഇറങ്ങിക്കഴിഞ്ഞു. എൽഡിഎഫ് ആരെങ്കിലും ഒരാളെ തപ്പിപ്പിടിച്ച് സ്ഥാനാർത്ഥിയാക്കും. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ നിലപാട് ബിജെപിയുടേതാണ്. മത്സരിക്കേണ്ട എന്ന ഭീരുത്വം കലർന്ന നിലപാട്. വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് രാജീവ് ചന്ദ്രശേഖരന് പുറത്തു പറയുന്നത്. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചിരിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 17500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർത്ഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബിജെപി നേതൃത്വം സ്വീകരിക്കുന്നത് ? കാരണം മറ്റൊന്നുമല്ല. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം താഴോട്ടാണ് എന്ന സത്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്. ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് അമെൻഡ്മെന്റ് ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചരണം നടത്തിയാലും 2024 ൽ നേടിയ 17500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാൻ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. അപ്പൊ പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടികൾ ചിലവാക്കി നടത്തിയ പി ആർ വർക്ക് കല്ലത്തായി പോകും എന്ന ഭയം ബിജെപിക്കുണ്ട്. അതിനാൽ നിലമ്പൂരിലെ ബിജെപി പ്രവർത്തകരെ വിധിക്ക് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മുങ്ങാനാണ് ബിജെപിയുടെ ശ്രമം. ഏതെങ്കിലും സ്വതന്ത്രനെ കണ്ടെത്തി പിന്തുണ നൽകി തടിയൂരാനും ശ്രമിക്കുന്നുണ്ട്. പോസ്റ്റർ ഒട്ടിക്കാൻ മൈദ വാങ്ങാൻ പണമില്ലാതിരുന്ന കാലത്തും കെട്ടിവച്ച കാശ് തിരിച്ചു കിട്ടാത്ത കാലത്തും ബിജെപി കേരളത്തിൽ ഉടനീളം മത്സരിച്ചിട്ടുണ്ട്. അന്നൊന്നും ഒരു നേതാവും തെരഞ്ഞെടുപ്പ് അപ്രസക്തമാണ് എന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ഒളിച്ചോടിയിട്ടില്ല. ലാഭം മാത്രം നോക്കുന്ന കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും. അനുഭവിച്ചോ.
ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുക എന്നത് എൽഡിഎഫിന്റെ ആവശ്യം കൂടിയാണ്. ബിജെപിയുടെ വോട്ടുകൾ സിപിഎമ്മിന് നൽകാനായി ഡീൽ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വo. എന്നാൽ പാലക്കാട് സംഭവിച്ചതിനേക്കാൾ കൂടുതൽ വലിയ തിരിച്ചടി സിപിഎം ബിജെപി അവിശുദ്ധ ബാന്ധവത്തിന് നിലമ്പൂർ ജനത നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

