Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലക്കലിൽ ബി.ജെ.പി...

നിലക്കലിൽ ബി.ജെ.പി വീണ്ടും നിരോധനാജ്ഞ ലംഘിച്ചു

text_fields
bookmark_border
നിലക്കലിൽ ബി.ജെ.പി വീണ്ടും നിരോധനാജ്ഞ ലംഘിച്ചു
cancel

നിലക്കൽ: നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ച് വീണ്ടും​ ബി.ജെ.പി പ്രതിഷേധം. ഏഴ്​ ബി.ജെ.പി പ്രവർത്തകരാണ്​ നിരോധനാജ്ഞ ലംഘനം നടത്തിയത്​. ബി.ജെ.പി സംസ്ഥാന നേതാവ്​ പി.എം വേലായുധ​ൻ ഉൾപ്പടെയുള്ള ഏഴംഗ സംഘം കാറിലെത്തിയാണ്​ പ്രതിഷേധിച്ചത്​​. ഇവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി​.

കഴിഞ്ഞ ദിവസവും നിലക്കലിൽ നിരോധനാജ്ഞ ലംഘനം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്ക​ളായ​ ജെ.ആർ പത്​മകുമാറിനെയും എ.എൻ രാധകൃഷ്​ണനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

നിലക്കലിൽ പ്രതിഷേധങ്ങൾ ഒഴിവാക്കാനായി കനത്ത ജാഗ്രതയാണ്​ പൊലീസ്​ പുലർത്തുന്നത്​. നിലക്കലിൽ വീണ്ടും സംഘർഷമുണ്ടായാൽ അത്​ കാര്യങ്ങൾ കൈവിട്ട്​ പോവുന്നതിലേക്ക്​ നയിക്കുമെന്ന്​ പൊലീസിന്​ ആശങ്കയുണ്ട്​. അതേ സമയം, നിലക്കലിലേക്കുള്ള യാത്രമധ്യ ബി.ജെ.പി സംസ്ഥാന നേതാക്കളെ തിരിച്ചറിയാൻ പൊലീസിന്​ സാധിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssabarimala protestnilakkal
News Summary - Nilakkal protest by bjp-Kerala news
Next Story