Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലക്കൽ ദേവസ്വം...

നിലക്കൽ ദേവസ്വം ബോർഡിന്റെ പെട്രോൾ പമ്പ് പരിസരത്ത് പുലിയിറങ്ങി

text_fields
bookmark_border
നിലക്കൽ ദേവസ്വം ബോർഡിന്റെ പെട്രോൾ പമ്പ് പരിസരത്ത് പുലിയിറങ്ങി
cancel

ശബരിമല: നിലക്കൽ ദേവസ്വം ബോർഡിന്റെ പെട്രോൾ പമ്പ് പരിസരത്ത് പുലിയിറങ്ങി. പമ്പിലെ സി.സി.ടി.വി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വ്യാഴാഴ്ച വൈകീട്ടാണ് പുലി പമ്പ് പരിസരത്ത് എത്തിയതായ ദൃശ്യങ്ങൾ ലഭിച്ചത്. ദിവസവും രാവിലെ മുതൽ വൈകീട്ട് വരെയാണ് പമ്പ് പ്രവർത്തിക്കുന്നത്.

രാത്രി സമയങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പമ്പിന് സമീപം എത്താറുള്ളതിനാൽ, എല്ലാ ദിവസവും രാവിലെ എത്തുമ്പോൾ ജീവനക്കാർ ആദ്യം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാറുണ്ട്. വെള്ളിയാഴ്ച രാവിലെ പമ്പിലെത്തിയ ദേവസ്വം ജീവനക്കാർ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പമ്പ് പരിസരത്തുകൂടി പുലി നടന്നുപോകുന്നതും ഇവിടെ കിടക്കുന്നതും ദൃശ്യങ്ങളിൽ കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerForestDevaswom Boardpetrol pumpnilakkal
News Summary - A leopard has landed near the petrol pump of the Nilakkal Devaswom Board
Next Story