തൃപ്തികരമായ വിധി –എം.വി. നികേഷ്കുമാർ
text_fieldsകണ്ണൂർ: അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പുഫലം റദ്ദാക്കിയ ഹൈകോടതി വിധി തൃപ്തികരമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായിരുന്ന എം.വി. നികേഷ്കുമാർ കണ്ണൂരിൽ പറഞ്ഞു. നിയമപോരാട്ടം മുന്നോട്ടുകൊണ്ടുപോകും. തുടക്കംമുതൽ വ്യക്തിഹത്യ നടത്തിക്കൊണ്ടുള്ള പ്രചാരണമാണ് െഎക്യജനാധിപത്യമുന്നണി നടത്തിയത്.
രണ്ടരവർഷത്തെ കേസ് നടത്തിപ്പിനുശേഷമാണ് ഹൈകോടതിയിൽനിന്ന് സ്വാഗതാർഹമായ വിധിയുണ്ടായത്. വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെന്നാണ് മനസ്സിലാക്കുന്നത്.
വിധിപ്പകർപ്പ് വായിച്ചാൽ മാത്രേമ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തതവരുകയുള്ളൂ. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണോ എന്ന് തീരുമാനിക്കേണ്ടത് താനല്ല, ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
