Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂർ-ഷൊർണൂർ...

നിലമ്പൂർ-ഷൊർണൂർ പാതയിൽ 20 മുതൽ രാത്രി ഗതാഗതം

text_fields
bookmark_border
നിലമ്പൂർ-ഷൊർണൂർ പാതയിൽ 20 മുതൽ രാത്രി ഗതാഗതം
cancel

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​പാ​ത​യി​ൽ ജ​നു​വ​രി 20 മു​ത​ൽ രാ​ത്രി ഗ​താ​ഗ​തം നി​ല​വി​ൽ വ​രു ം. ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ റെ​യി​ൽ​വേ ഉ​ത്ത​ര​വി​റ​ക്കി. പാ​ല​ക്കാ​ട് ഡി​വി​ഷ​നാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. രാ​ത്രി സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ കൊ​ച്ചു​വേ​ളി-​നി​ല​മ്പൂ​ർ രാ​ജ‍്യ​റാ​ണി എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഏ​റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. പു​ല​ർ​ച്ച 4.30ന് ​ഷൊ​ർ​ണൂ​രി​ലെ​ത്തു​ന്ന രാ​ജ‍്യ​റാ​ണി നി​ല​വി​ൽ 7.50നാ​ണ് നി​ല​മ്പൂ​രി​ലെ​ത്തു​ന്ന​ത്.

രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ച ആ​റ്​ വ​രെ പാ​ത അ​ട​ച്ചി​ടു​ന്ന​തി​നാ​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ട്രെ​യി​ൻ ഷൊ​ർ​ണൂ​രി​ൽ പി​ടി​ച്ചി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. രാ​ത്രി ഗ​താ​ഗ​തം തു​ട​ങ്ങു​ന്ന​തോ​ടെ നി​ല​മ്പൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം സ​മ​യം ലാ​ഭി​ക്കാം.

രാ​ത്രി 8.50ന് ​നി​ല​മ്പൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന രാ​ജ‍്യ​റാ​ണി എ​ക്സ്പ്ര​സും രാ​ത്രി 9.20ന് ​നി​ല​മ്പൂ​രി​ലെ​ത്തു​ന്ന ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ പാ​സ​ഞ്ച​റു​മാ​ണ് പാ​ത​യി​ലെ ഇ​പ്പോ​ഴ​ത്തെ അ​വ​സാ​ന വ​ണ്ടി​ക​ൾ. രാ​ത്രി ഗ​താ​ഗ​തം സാ​ധ‍്യ​മാ​കു​ന്ന​തോ​ടെ നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ പു​തി​യ യാ​ത്രാ​ട്രെ​യി​ൻ എ​ന്ന പ്ര​തീ​ക്ഷ​ക്ക് കൂ​ടി​യാ​ണ് ചി​റ​ക്ക് മു​ള​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykerala news
News Summary - night train service in nilambur shornur
Next Story