Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാത്രിയാത്ര നിരോധനം:...

രാത്രിയാത്ര നിരോധനം: ഉറച്ച നിലപാടെടുക്കുമെന്ന്​ മന്ത്രി

text_fields
bookmark_border
രാത്രിയാത്ര നിരോധനം: ഉറച്ച നിലപാടെടുക്കുമെന്ന്​ മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ ബ​ന്ദി​പ്പൂ​ർ ക​ടു​വ സാ​േ​ങ്ക​തം വ​ഴി ദേ​ശീ​യ​പാ​ത 766 ലെ ​രാ​ത്രി​യാ​ത് ര നി​രോ​ധ​നം നീ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി ​ച്ചു. ക​ർ​ണാ​ട​ക​യു​മാ​യി ര​ണ്ട്​ ത​വ​ണ ച​ർ​ച്ച​ക്ക്​ സ​മ​യം ചോ​ദി​ച്ചി​ട്ടും ല​ഭി​ച്ചി​ല്ല. വീ​ണ്ടും ശ്ര ​മി​ക്കും. ക​ർ​ണാ​ട​ക​യും കേ​ന്ദ്ര പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​വും ഇ​തി​ൽ കോ​ട​തി​യി​ലെ​ടു​ക്കു​ന്ന നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ​െഎ.​സി. ബാ​ല​കൃ​ഷ്​​ണ​​​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

എ​ലി​വേ​റ്റ​ഡ്​ പാ​ത ചെ​ല​വി​​​െൻറ 50 ശ​ത​മാ​ന​മാ​യ 250 കോ​ടി വ​ഹി​ക്കാ​മെ​ന്ന്​ സം​സ്​​ഥാ​നം സ​മ്മ​തി​ച്ച​താ​ണ്. പ​ക​ൽ​യാ​ത്ര നി​േ​രാ​ധി​ക്കു​ന്ന​താ​യി സം​സ്​​ഥാ​ന​ത്തി​ന്​ അ​റി​യി​പ്പ്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

കോ​ട​തി​യി​ൽ ചി​ല പ​രാ​മ​ർ​ശം വ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി, രാ​ഹു​ൽ ഗാ​ന്ധി എം.​പി എ​ന്നി​വ​ർ ക​ണ്ട​പ്പോ​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന്​ കേ​ന്ദ്രം ഉ​റ​പ്പ്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. ബ​ദ​ൽ​പാ​ത സം​ബ​ന്ധി​ച്ച്​ നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ത​ന്നെ​യാ​കും സം​സ്​​ഥാ​ന നി​ല​പാ​ടെ​ന്നും അ​തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnigh travel ban
News Summary - night traffic ban will take strong decision
Next Story