Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റ്യാടി ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു

text_fields
bookmark_border
ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിരോധനം
കുറ്റ്യാടി ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു
cancel

കോഴിക്കോട്: കുറ്റ്യാടിയിൽനിന്ന് വയനാട്ടിലേക്കുള്ള പക്രംതളം ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു. ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് വൈകീട്ട് ഏഴ് മുതൽ പുലർച്ചെ ആറ് വരെ യാത്ര നിരോധിച്ചതെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം തുടരും.

കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച കനത്ത മഴയാണ് ലഭിച്ചത്. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story