കോഴിക്കോട് എൻ.ഐ.ടി കാമ്പസിൽ രാത്രി നിയന്ത്രണം; 12ന് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന് സർക്കുലർ
text_fieldsകോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി കാമ്പസിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തി ഡീൻ. വിദ്യാർഥികൾ അർധ രാത്രിക്ക് മുമ്പ് ഹോസ്റ്റലിൽ തിരിച്ചു കയറണമെന്നതടക്കമുള്ള സർക്കുലർ ഡീൻ പുറത്തിറക്കി.
കാന്‍റീൻ പ്രവർത്തനം രാത്രി 11വരെയാക്കിയിട്ടുണ്ട്. നേരത്തെ 24 മണിക്കൂർ കാന്‍റീൻ ആയിരുന്നു ഉണ്ടായിരുന്നത്. രാത്രി പുറത്തുപോകുന്നത് സുരക്ഷയെ ബാധിക്കുമെന്ന് സർക്കുലറിൽ പറയുന്നു.
2020ൽ ഇത്തരം നിയന്ത്രണങ്ങളെല്ലാം എടുത്തു കളഞ്ഞിരുന്നു. ശേഷം, വിദ്യാർഥികൾ രാത്രിയുടനീളം കാമ്പസിൽ കറങ്ങി നടക്കുന്നത് പലരും പരാതി ഉന്നയിച്ചിരുന്നു. തുടർന്ന്, ഇത് വിദ്യാർഥികളുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണങ്ങൾ.
ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവം: രണ്ടു പേർ അറസ്റ്റിൽ
കൊല്ലം: ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള നാലു പേർക്കായി അന്വേഷണം തുടരുന്നു.
വെള്ളിയാഴ്ച രാത്രി കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശക്കടയിലാണ് ആക്രമണം ഉണ്ടായത്. ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതോടെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. കട തല്ലിത്തകർക്കുകയും ഭക്ഷണം കഴിക്കാനെത്തിയവരെ ഇരുമ്പ് വടിയും കോൺക്രീറ്റ് കട്ടകളും കൊണ്ട് മർദിക്കുകയും ചെയ്തു.
ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവർ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

