Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍.ഐ.എഫ്.എല്‍ തിരുവനന്തപുരം ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് / ജർമ്മൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
എന്‍.ഐ.എഫ്.എല്‍ തിരുവനന്തപുരം ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് / ജർമ്മൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററില്‍ (എച്ച്.ആർ.ബിൽഡിങ്, മേട്ടുകട ജംഗ്ഷൻ, തൈക്കാട്) ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ് ( ഓഫ് ലൈൻ/ഓൺലൈൻ) ജര്‍മ്മന്‍ എ1, എ2, ബി1 ( ഓഫ് ലൈൻ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2024 ഡിസബര്‍ 16 ന് അകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.

ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി (ഓഫ്‌ലൈൻ- എട്ട് ആഴ്ച) കോഴ്സില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). മുൻകാലങ്ങളിൽ ഒ.ഇ.ടി/ഐ.ഇ.എൽ.ടി എസ് പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല.

ഓഫ്‌ലൈൻ കോഴ്സില്‍ മൂന്ന് ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). ഐ.ഇ.എൽ.ടി.എസ് ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. ഒ.ഇ.ടി (ഓൺലൈൻ- നാല് ആഴ്ച‌ ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉള്‍പ്പെടെ).

ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NIFL Thiruvananthapuram invites applications for OET/IELTS/German Courses
Next Story