നിദക്ക് വീട് നിർമിച്ചുനൽകുമെന്ന് ഹരിത എം.എസ്.എഫ്
text_fieldsമലപ്പുറം: ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹ ല ഷെറിന് വേണ്ടി ശബ്ദിച്ച നിദ ഫാത്തിമക്ക് വീട് വെച്ച് നൽകു മെന്ന് ഹരിത എം.എസ്.എഫ് സംസ്ഥാന ഭാരവാഹികൾ. തീർത്തും പിന്നാക്ക സാഹചര്യങ്ങളിൽ കഴിയുന്ന നിദയുടെ വീടിൻറെ ചിത്രം ഇതി നകംസമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫേസ് ബുക്ക് ലൈവിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും കുടുംബത്തെ സഹായിക്ക േണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി.
സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളിലെ ക്ലാസ്മുറിയില്‍ പാമ്പുകട ിയേറ്റ് മരിച്ച കുട്ടിക്ക് നീതി ലഭിക്കാൻ ഉറച്ച ശബ്ദമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന നിദ ഫാത്തിമയുടെ വീട് നിർമാണം എം.എസ്.എഫ് ഹരിത ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നിയും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയും അറിയിച്ചു.
നിദ ഫാത്തിമക്ക് എം.ഇ.ടി വീട് നിർമിച്ചുനൽകും
നാദാപുരം: നിദ ഫാത്തിമക്ക് നാദാപുരം എം.ഇ.ടി ചാരിറ്റബിൾ ട്രസ്റ്റ് വീട് നിർമിച്ചുനൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുൽത്താൻ ബത്തേരിയിലെ സർവജന ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ്റൂമിൽവെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹലയുടെ മരണത്തിനുശേഷം സ്കൂളിൽ സംഭവിച്ച കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ച വിദ്യാർഥിനിയാണ് നിദ.
നിർധന കുടുംബാംഗമായ നിദയുടെ വീടിെൻറ അവസ്ഥയറിഞ്ഞ എം.ഇ.ടി ട്രസ്റ്റ് സെക്രട്ടറി കണ്ണോളി മുഹമ്മദ് നിദയുടെ പിതാവിനെയും ബന്ധുക്കളെയും നേരിൽകണ്ട് വീട് നിർമിച്ചുനൽകാൻ തയാറാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് എം.ഇ.ടി ഭാരവാഹികൾ അറിയിച്ചു. എടക്കല പുറത്ത് അബൂബക്കർ ഹാജി, നരിക്കോളിൽ ഹമീദ്ഹാജി, സി.കെ. ഇബ്രാഹിം, കരയത്ത് അസീസ് ഹാജി, കരയത്ത് ഹമീദ് ഹാജി, പാച്ചാക്കൂൽ അബു ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
